...
Home Entertainments നടപടി കടുത്തു; ഫിലിം ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടു

നടപടി കടുത്തു; ഫിലിം ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടു

മലയാള സിനിമ മുൻപ് ഇല്ലാത്ത വിധം ഉയരങ്ങളിലേക്ക് കുതിക്കുന്ന സമയത്ത് ആണ് മലയാള സിനിമ മേഖലക്ക് നാണക്കേട് ഉണ്ടാക്കും വിധം അഴിമതി ആരോപണവും അത് തെളിയിക്കപ്പെടുന്നതും.

216

ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് ആയിരുന്ന ഫിലിം ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടു. നിലവിലെ ഭരണസമിതിയുടെ മേൽ അഴിമതി ആരോപിച്ചുകൊണ്ട് മുൻ ഭരണസമിതി അംഗം എൻ മനോജ്‌ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ശേഷം കോടതി നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിന് ശേഷം എറണാകുളം ജില്ലാ രജിസ്ട്രാറുടേതാണ് നടപടി.

മുൻ ഭരണസമിതി 2016 മുതൽ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കി. നാളുകൾ നീണ്ട ഈ അന്വേഷണ റിപ്പോർട്ട്‌ ആണ് സർക്കാരിന് കൈമാറിയതും അതിന് പിന്നാലെ ഈ നടപടി ഉണ്ടായതും. ഈ റിപ്പോർട്ട്‌ പഠിച്ചതിനു ശേഷം സർക്കാർ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.

തീരുമാനം വിവിധ മാധ്യമങ്ങളിലൂടെ ആണ് ജനങ്ങൾ അറിഞ്ഞത്. തീരുമാനത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് മറ്റു സിനിമ സംഘടന പ്രവർത്തനങ്ങളും മോണിറ്റർ ചെയ്യണം എന്നും നടപടികൾ ഉണ്ടാകണും എന്നും കമന്റുകളിലൂടെ അഭിപ്രായം അറിയിക്കുകയാണ് പ്രേക്ഷകർ.

മലയാള സിനിമ മുൻപ് ഇല്ലാത്ത വിധം ഉയരങ്ങളിലേക്ക് കുതിക്കുന്ന സമയത്ത് ആണ് മലയാള സിനിമ മേഖലക്ക് നാണക്കേട് ഉണ്ടാക്കും വിധം അഴിമതി ആരോപണവും അത് തെളിയിക്കപ്പെടുന്നതും. മറ്റു സംഘടനാ പ്രവർത്തനങ്ങൾക്ക് നേരെയും ഇത്തരം ആരോപണങ്ങൾ വരുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.