...
Home News International ഇതാ ദിനോസറുകളുടെ കൂട്ടത്തിലേക്ക് പുതിയൊരാൾ!

ഇതാ ദിനോസറുകളുടെ കൂട്ടത്തിലേക്ക് പുതിയൊരാൾ!

പുതിയ ഇനം ദിനോസറിന് 'ഫാർലോ ഇച്ചിനസ് റാപ്പിഡസ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.

351

കോടികണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറുകൾ ഇന്നും മനുഷ്യന് അത്ഭുതമാണ്. ഇക്കാലത്തിനിടയിൽ പലതരം ദിനോസറിനെ കുറിച്ച് കേട്ടിട്ടുണ്ട്. അതിൽ മാംസഭുക്കുകളും സസ്യഭുക്കുകളും പറക്കുന്നതുമെല്ലാം ഉണ്ട്. ഇപ്പോഴും അതിനെ കുറിച്ച് പഠിക്കുകയാണ് ശാസ്ത്രലോകം.

ഇപ്പോൾ പുതിയ ഇനം ദിനോസറിനെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. വർഷങ്ങൾക്ക് മുമ്പ് ബ്രസീലിൽ കണ്ടെത്തിയ കാൽപ്പാദങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ഗവേഷകർക്ക് മനസിലായത്. ബ്രസീലിയൻ നഗരമായ ഏറക്വാറയിലാണ് ഈ കാൽപാദങ്ങൾ കണ്ടെത്തിയത്. 1980ൽ ഫോസിൽ സംബന്ധിയായ പഠനങ്ങൾ നടത്തുന്ന ജുസപ്പേ ലിയോനാർഡിയാണ് പ്രദേശത്ത് ദിനോസറിന്റെ കാൽപ്പാദങ്ങൾ ആദ്യമായി കണ്ടെത്തുന്നത്.

ഫോസിൽ പഠനങ്ങളോടുള്ള താത്പര്യം കൊണ്ട് ഈ കാൽപ്പാദങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലിയോനാർഡി ശേഖരിക്കുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. വരും വർഷങ്ങളിൽ കൂടുതൽ പഠനങ്ങൾക്ക് കൂടി വേണ്ടിയായിരുന്നു ഇത്. 1984ൽ കാൽപ്പാദങ്ങളുടെ മാതൃകകൾ ബ്രസീലിലെ മ്യൂസിയം ഒഫ് എർത്ത് സയൻസസിന് അദ്ദേഹം നൽകി. വർഷങ്ങൾ നീണ്ട പഠനത്തിനിടെ ഈ കാൽപ്പാദങ്ങൾക്ക് മുൻപ് കണ്ടെത്തിയ ദിനോസർ ഇനങ്ങളുടേതുമായി സാമ്യം ഇല്ലെന്ന് ഗവേഷക കണ്ടെത്തുകയായിരുന്നു. 2023ൽ ലിയോനാർഡി നയിച്ച ഗവേഷക സംഘം പുതിയ ദിനോസറുകളെ കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തിറക്കി.

പുതിയ ഇനം ദിനോസറിന് ‘ഫാർലോ ഇച്ചിനസ് റാപ്പിഡസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചെറിയ മാംസഭുക്കുകളായ ഈ ദിനോസറുകൾക്ക് സെരീമ പക്ഷിയുമായി സാമ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോസിലുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണ് പുതിയ കണ്ടെത്തൽ നൽകുന്ന പാഠമെന്ന് ഗവേഷകർ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.