മറുനാടൻ മലയാളി ഓൺലൈൻ യൂട്യൂബ് ചാനൽ വഴി മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് കേരളാ ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തതായും തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഷാജൻ സ്കറിയ കോടതിയെ അറിയിച്ചു.
ഇതിനെ തുടർന്നാണ് കോടതിയുടെ നിർദേശം. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജൻ കോടതിയെ അറിയിച്ചു. അതേസമയം, ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു.



