ഇലവീഴാപ്പൂഞ്ചിറ ‘ഉരുൾവീഴും’ പൂഞ്ചിറയാകുകയാണോ?

ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുതാഴെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഫ്രാക്ചറുകൾ ഏതൊക്കെ രീതിയിൽ വികസിക്കുന്നുവെന്നത് സംബന്ധിച്ച പഠനം അത്യാവശ്യമായും നടക്കേണ്ടതുണ്ട്.

| കെ സഹദേവൻ

വീണ്ടും ഒരു ഉരുൾപൊട്ടൽക്കാലം എത്തി. തിമിർത്തു പെയ്യുന്ന മഴയിൽ കേരളത്തിൻ്റെ മലയോര മേഖല നിരന്തര ഭീഷണിയുടെ നിഴലിൽ കഴിയുകയാണ്. കോട്ടയത്ത് ഇലവീഴാപ്പൂഞ്ചിറ, തീക്കോയി, ഇടുക്കി ജില്ലയിലെ കുമിളിയിൽ കൊല്ലം പട്ടട, കുരിശുമല, പളിയക്കുടി, കണ്ണൂർ ജില്ലയിൽ 24ാം മൈൽ പൂളക്കുറ്റി, തുടിയാട്ട്, കണിച്ചാർ എന്നിവിടങ്ങളിലൊക്കെ ഉരുൾപൊട്ടലും മലവെള്ളപ്പച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സർക്കാരും ദുരന്തനിവാരണ സമിതിയും ‘ഉണർന്ന്’ പ്രവർത്തിക്കും എന്നതിൽ സംശയമൊന്നുമില്ല. ദുരന്തപൂർവ്വ ഘട്ട(pre-disaster phase) മെന്ന ദുരന്ത കൈകാര്യകർതൃത്വത്തിലെ ഏറ്റവും സുപ്രധാന കാലമത്രയും ‘ഉറങ്ങി’ക്കിടന്നിരുന്ന ഭരണകൂടത്തെയും ഡിസാസ്റ്റർ മാനേജ്മെൻ്റ്കാരെയും ‘ഉണർത്താൻ’ വലിയ ദുരന്തങ്ങൾ ആവശ്യമായി വരുന്നു എന്നതാണ് ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

2018ൽ കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ ആയിരക്കണക്കിന് ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടും, കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലമായെങ്കിലും കേരളത്തിൻ്റെ മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ശക്തമായ തെളിവുകൾ ലഭ്യമായിട്ടും ദുരന്തപൂർവ്വ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട ഒരു നടപടിയും കൈക്കൊള്ളാൻ അധികാരികൾ തയ്യാറായിട്ടില്ല.

സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻ്റ് വിഭാഗം ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ‘അപകട മേഖലാ ഭൂപടം’ (hazardous zonation map) 2010 ൽ തയ്യാറാക്കിയിരുന്നുവെങ്കിലും ഇതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് വ്യഞവും കൃത്യവുമായ ഒരു ഭൂവിനിയോഗ നയം (Land use policy) രൂപപ്പെടുത്താനോ നടപ്പിൽ വരുത്താനോ അധികാരികൾ തയ്യാറാകാത്തത് ദുരന്തങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നു.

ദീർഘവീക്ഷണമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളും ക്വാറിയിംഗും പശ്ചിമഘട്ട മേഖലയിൽ ‘വിള്ളലുകൾ’ (fractures) സൃഷ്ടിക്കുന്നുണ്ടെന്നും സോയിൽ പൈപ്പിംഗ് പോലുള്ള പ്രതിഭാസം വർദ്ധിക്കുന്നതിന് ഇവ കാരണമാകുന്നുവെന്നും സി.പി.രാജേന്ദ്രനെപ്പോലുള്ള ഭൗമ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ദുരന്തപൂർവ്വ ഘട്ടത്തെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ദുരന്ത കൈകാര്യകാര്യ നയം, ആവർത്തിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഭൂവിനിയോഗ രീതി, കാലാവസ്ഥാ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള സാമ്പത്തിക- വികസന കാഴ്ചപ്പാടുകൾ എന്നിവ അടിയന്തിര പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതുമാണ്.

ഇലവീഴാപ്പൂഞ്ചിറ പോലുള്ള മനുഷ്യവാസം കുറഞ്ഞ പ്രദേശങ്ങളിലും വനമേഖലകളുടെ ഉൾഭാഗങ്ങളിലും ഉരുൾപൊട്ടലുകൾ സംഭവിക്കുന്നത് കൂടുതൽ ഗൗരവത്തോടെ കാര്യമാണ്. ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുതാഴെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഫ്രാക്ചറുകൾ ഏതൊക്കെ രീതിയിൽ വികസിക്കുന്നുവെന്നത് സംബന്ധിച്ച പഠനം അത്യാവശ്യമായും നടക്കേണ്ടതുണ്ട്. അതുപോലെത്തന്നെ വനമേഖലയിലെ മണ്ണിലെ ജൈവാംശത്തിൻ്റെ (organic matter) കുറവും പ്രത്യേക പരിഗണന അർഹിക്കുന്ന കാര്യമാണ്. ഇലവീഴാപ്പൂഞ്ചിറകൾ ഉരുൾവീഴും പൂഞ്ചിറയാക്കുന്നതാകരുത് വികസനം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...