“കഴുവേറ്റ് കഴിഞ്ഞാണ് കൊടിയേറ്റ്”; കൊടിയേറ്റലിന്റെ ചരിത്രം

ചരിത്രപരമായി കേരളത്തിലെ ഭൂരിപക്ഷ പ്രബുദ്ധ ജനത എന്ന് വിളിക്കാവുന്ന തീയ്യ - ഈഴവ സമുദായത്തിന്റെ 1200 വർഷക്കാലത്തെ അടിമത്തത്തിലാണ്ട ചരിത്രത്തെ രേഖപ്പെടുത്തുന്ന വാക്കുകളാണ് കഴുവേറ്റൽ, കൊടിയേറ്റ്, കഴുവേറി എന്നിവ എന്ന് ഈ ജനാധിപത്യ കാലത്തെങ്കിലും നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.

| ടി മുരളി

കൊടിയേറ്റ് എന്ന് പറഞ്ഞാൽ മനുഷ്യരെ കൊന്ന് ക്ഷേത്ര കൊടിമരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഭീഭത്സമായ ബ്രാഹ്മണിക സവർണ്ണമത വംശീയ അനാചാരത്തിന്റെ പ്രതീകാത്മക പ്രദർശനം തന്നെയാണ്. ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ കൊടിയേറ്റു പോലുള്ള അനാചാരങ്ങൾ ക്ഷേത്രങ്ങളിലോ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിൽ പോലുമോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ചരിത്ര-സാംസ്കാരിക ബോധവൽക്കരണം സംസ്കാരസമ്പന്നമായ സമൂഹം ആവശ്യപ്പെടേണ്ടതുണ്ട്.

ബ്രാഹ്മണരെയും ശൂദ്രാദി വർണ്ണക്കാരായ നായർ സമുദായത്തെയും മാത്രം ഉൾക്കൊള്ളുന്ന സവർണ്ണ മതത്തിനു പുറത്തുള്ള എല്ലാ മനുഷ്യ സമൂഹങ്ങളെയും വംശീയമായി ഉന്മൂലനം ചെയ്യുകയോ ബ്രാഹ്മണാധിപത്യത്തിന് കീഴിലാക്കുകയോ ചെയ്യുന്ന ഹീനമായ സവർണ്ണ വംശീയ ഹിംസയെ മഹത്വവൽക്കരിക്കുന്ന അഥവാ പവിത്രീകരിക്കുന്ന ഒരു അനാചാരമാണ് നമ്മുടെ ക്ഷേത്രങ്ങളിൽ നടത്തപ്പെടുന്ന ഉത്സവാരംഭത്തിന്റെ ഭാഗമായുള്ള കൊടിയേറ്റൽ. സാംസ്കാരികമായി ആ ഹിംസാത്മക സ്മരണകൾ പേറുന്ന ചരിത്രത്തെയും വംശീയവാദികളായ ബ്രാഹ്മണ പൗരോഹിത്യത്തെയും നാം തള്ളി പറയേണ്ടതുണ്ട്.

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ കൊടിയേറ്റ്

കണ്ണൂരിലെ പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ വാർഷിക ഉത്സവത്തിന്റെ ഭാഗമായി കൊടിയേറ്റൽ എന്ന സവർണ്ണമത അനുഷ്ഠാനം ഇന്നലെ ഒരു ബ്രാഹ്മണൻ കൊടിയേറ്റി നിർവഹിക്കുന്നതിന്റെ വാർത്താ ചിത്രമാണ് ഇന്നത്തെ മാതൃഭൂമി കണ്ണൂർ എഡിഷൻ പത്രത്തിന്റെ ഒന്നാം പേജിൽ മുകളിലായി പ്രിൻറ് ചെയ്തു വന്നിരിക്കുന്നത്.

ഒട്ടും ചരിത്ര ബോധമില്ലാതെ, ഇത്തരം ഒരു അനാചാരം, അനേകം നൂറ്റാണ്ടുകളുടെ നന്മ നിറഞ്ഞ മഹത്തായ പാരമ്പര്യമുള്ള പറശ്ശിനിക്കടവ് എന്ന ഉത്തര കേരളത്തിൻറെ അഭിമാനമായ മുത്തപ്പൻ മടപ്പുരയിൽ നടക്കുന്നു എന്നത് വളരെ ലജ്ജാകരമാണ് എന്ന് വേദനയോടെ പറയട്ടെ .

ഇത് എന്തുമാത്രം ദയനീയവും ലജ്ജാകരവുമായ സാംസ്കാരിക-രാഷ്ട്രീയ അധഃപതനമാണ്, അഥവ ജാതീയ അടിമ ബോധമാണ് സമൂഹത്തിൽ ഉണ്ടാക്കുക എന്ന കാര്യത്തെക്കുറിച്ച് അറിവുള്ളവർ ആരും തന്നെ ഓർമ്മപ്പെടുത്തുന്നില്ല എന്നാണോ ഈ വാർത്ത ചിത്രത്തിന് ആസ്പദമായ കൊടിയേറ്ററിൽ ചടങ്ങിന്റെ തുടർ ആചരണത്തിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ?! അതോ ഒഴുക്കിനെതിരെ നീന്താൻ, ശബ്ദിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല എന്ന് കരുതി അറിവുള്ളവർ നിശബ്ദരായി നിൽക്കുന്നതാണോ ?

പറശ്ശിനി മടപ്പുരയിലെ മുത്തപ്പന്റെ പ്രതിനിധിയായ മടയനെയും മഠപ്പുരയുടെ പാരമ്പര്യ അവകാശികളുടെയും ശ്രദ്ധയിൽ കൊടിയേറ്റ് എന്ന അനാചാരം ബ്രാഹ്മണ വംശിയാധിപത്യത്തിന്റെ വെന്നിക്കൊടിയായ (സവർണ്ണമത മോധാവിത്വ അധികാര സ്ഥാപനത്തിന്റെ ) അടയാള ചിഹ്നമാണെന്ന് ബോധ്യപ്പെടുത്താൻ പ്രയാസമായിരിക്കും. കാരണം അവർക്ക് അത് അറിവില്ലാത്തതു കൊണ്ടാണല്ലോ മുത്തപ്പന്റെ സത്തയെ തന്നെ റദ്ദ് ചെയ്യുന്ന കൊടിയേറ്റം എന്ന ബ്രാഹ്മണ അനാചാരം അവിടെ ആരംഭിക്കുന്നത്.

എന്നാൽ, നമ്മുടെ ജനാധിപത്യ സമൂഹത്തിന് അതേക്കുറിച്ചുള്ള ചരിത്ര സത്യങ്ങൾ പറഞ്ഞുകൊടുക്കാൻ ചരിത്ര, സാമൂഹ്യ ശാസ്ത്ര, രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ മുന്നോട്ടു വരേണ്ടതല്ലേ ? അതിലൂടെ ഒരു ചരിത്ര-സാംസ്കാരിക ബോധ നവീകരണം നാം നടത്തേണ്ടതല്ലേ?

ചരിത്രം നഷ്ടപ്പെട്ട സമൂഹം അനാഥമാകും

കൊടിയേറ്റ്, കഴുവേറ്റൽ, കഴുവേറി എന്നീ പദങ്ങളുടെ അർത്ഥവും അതിൻറെ പിന്നിലുള്ള ചരിത്രവും എന്താണെന്ന് അന്വേഷിക്കാനുള്ള ഒരു സാംസ്കാരിക ജാഗ്രത നമ്മുടെ സമൂഹത്തിന് ഉണ്ടാകേണ്ടതാണ്. സ്വന്തം കുടുംബത്തിന്റെ/ സമൂഹത്തിന്റെ/ സമുദായത്തിന്റെ ചരിത്രം അറിയാത്തവർ അനാഥത്വവും അടിമത്വവും അനുഭവിക്കും എന്നത് നിശ്ചയമാണ്. അവർക്ക് ആരുടെ മുന്നിലും തലയുയർത്തി നിൽക്കാനുള്ള ആത്മാഭിമാനം പോലും ഉണ്ടാവുകയില്ല.

സാമ്പത്തികശേഷി കൊണ്ടോ, മസിലുബലം കൊണ്ടോ രാഷ്ട്രീയ ശക്തി കൊണ്ടോ മാത്രം കുറച്ചു കാലം പിടിച്ചുനിൽക്കാം. മേധാവിത്വ ശക്തി ക്ഷയിക്കുന്നതോടുകൂടി ചരിത്ര- സാംസ്ക്കാരിക ബോധമില്ലാത്തവർ സമൂഹത്തിൻറെ അടിത്തട്ടിലേക്ക് താനേ താണു പോകും.

കൊടിയേറ്റലിന്റെ ചരിത്രം

ചരിത്രപരമായി കേരളത്തിലെ ഭൂരിപക്ഷ പ്രബുദ്ധ ജനത എന്ന് വിളിക്കാവുന്ന തീയ്യ – ഈഴവ സമുദായത്തിന്റെ 1200 വർഷക്കാലത്തെ അടിമത്തത്തിലാണ്ട ചരിത്രത്തെ രേഖപ്പെടുത്തുന്ന വാക്കുകളാണ് കഴുവേറ്റൽ, കൊടിയേറ്റ്, കഴുവേറി എന്നിവ എന്ന് ഈ ജനാധിപത്യ കാലത്തെങ്കിലും നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.

കേരളത്തിൽ കൊടിയേറ്റ് എന്ന ആചാരം ആരംഭിക്കുന്നത് ബ്രാഹ്മണാധിപത്യം നിലവിൽ വന്നു തുടങ്ങിയ ഒമ്പതാം നൂറ്റാണ്ടിന് ശേഷം മാത്രമാണ്. അതിനുമുമ്പ് കേരളത്തിൽ ഉണ്ടായിരുന്ന സമ്പന്നരായ ബുദ്ധ-ജൈന മതവിശ്വാസികളുടെ ആരാധനാലയങ്ങൾ ഓരോന്നായി, ബ്രാഹ്മണ പൗരോഹിത്യം രാജാക്കന്മാരെയും നാടുവാഴികളെയും ഉപയോഗിച്ച് പിടിച്ചെടുത്തതിനുശേഷം നടത്തിയ ആദ്യ ഉത്സവത്തിനാണ് ബ്രാഹ്മണ പൗരോഹിത്യ വിജയത്തിൻറെ അടയാളമായി, ബൗദ്ധ പണ്ഡിതന്മാരായിരുന്ന ‘ഭട്ടാചാര്യ’ന്മാരെ കഴുവേറ്റി കൊന്ന് ബൗദ്ധ ആരാധനാലയങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും, ക്ഷേത്രത്തിനു മുന്നിൽ കൊടിമരം നിർമ്മിച്ച് അവരുടെ ശവശരീരം കൊടിയേറ്റി നിർത്തുകയും ചെയ്തിരുന്നത്.

ഇന്നത്തെ പിന്നോക്ക ജനതയുടെ പൂർവികരായ ബൗദ്ധ സമൂഹം അവരുടെ ക്ഷേത്രങ്ങൾ ബ്രാഹ്മണരിൽ നിന്നും തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ കൊല്ലപ്പെടും എന്ന് മുന്നറിയിപ്പ് നൽകാനായാണ് കഴുവേറ്റും കൊടിയേറ്റും ഉത്സവ ആചാരങ്ങളായി സവർണ്ണ മത ക്ഷേത്രങ്ങളിൽ നിലവിൽവന്നത്. അതുകൊണ്ടുതന്നെ, പണ്ടുകാലത്ത് കൊടിയേറ്റ് നടത്തുന്നതിനു മുമ്പ് കഴുവേറ്റ് നടത്തിയിരിക്കണം എന്ന് നിർബന്ധമായിരുന്നു.

കാരണം, കഴിവേറ്റ് കഴിഞ്ഞ ബുദ്ധ പണ്ഡിതനായ മനുഷ്യ ശരീരത്തിൽ നിന്നും തല വെട്ടിയെടുത്തതിനുശേഷം അവശേഷിക്കുന്ന കബന്ധമാണ് ബ്രാഹ്മണ വംശീയ സവർണ്ണ മതത്തിന്റെ വിജയചിഹ്നമായ കൊടിക്കൂറയായി ഉത്സവകാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നത്. അടുത്തകാലത്ത് മാത്രമാണ് തുണികൊണ്ട് പ്രതീകാത്മകമായി (തന്ത്രപരമായി / താന്ത്രികമായി) നിർമ്മിച്ച കൊടിക്കൂറ ഉപയോഗിച്ച് തുടങ്ങിയത്. ആ കൊടിക്കൂറ തന്നെ, തല വെട്ടിയെടുത്ത ഒരു മനുഷ്യന്റെ കബന്ധത്തിന്റെ രൂപമാണ് എന്ന് കാണാം. കേരളത്തിലെ കഴുവേറ്റലിനെ (ചിത്രവധം) കുറിച്ച് വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും പഴഞ്ചൊല്ലുകളിലും ധാരാളം പരാമർശം ഉണ്ട്.

(ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഈ പോസ്റ്റ്‌ വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം സ്വയം എടുക്കേണ്ടതാണ്.)

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...