...
Home News International ഹിറ്റ്‌ലറുടെ വീട് മനുഷ്യാവകാശ പരിശീലന കേന്ദ്രമാക്കി മാറ്റുന്നു

ഹിറ്റ്‌ലറുടെ വീട് മനുഷ്യാവകാശ പരിശീലന കേന്ദ്രമാക്കി മാറ്റുന്നു

നാസികൾക്ക് തീർത്ഥാടനം നടത്താനുള്ള ഒരു പുണ്യസ്ഥലമായി വീട് മാറുന്നത് തടയാനുള്ള വഴികളെക്കുറിച്ച് വളരെക്കാലമായി ആലോചനകൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

97

അഡോൾഫ് ഹിറ്റ്‌ലറുടെ വീട് മനുഷ്യാവകാശ പരിശീലന കേന്ദ്രമാക്കി മാറ്റുമെന്ന് റിപ്പോർട്ട്. ഓസ്ട്രിയയിലെ ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നാസികൾക്ക് തീർത്ഥാടനം നടത്താനുള്ള ഒരു പുണ്യസ്ഥലമായി വീട് മാറുന്നത് തടയാനുള്ള വഴികളെക്കുറിച്ച് വളരെക്കാലമായി ആലോചനകൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

അഡോൾഫ് ഹിറ്റ്‌ലർ ജനിച്ചത് വിയന്നയിൽ നിന്ന് 284 കിലോമീറ്റർ കിഴക്ക് വടക്കുപടിഞ്ഞാറൻ ഓസ്ട്രിയയിലെ ബ്രൗനൗ ആം ഇന്നിലെ ഒരു കെട്ടിടത്തിലാണ്. ഹിറ്റ്ലറുടെ മൂന്നാം വയസുവരെ അദ്ദേഹം അവിടെ താമസിച്ചു.

ഈ കെട്ടിടത്തിന്റെ ഉടമ കെർലിൻഡ് പോമർ ആണ്. ഹിറ്റ്‌ലർ ജനിക്കുന്നതിനുമുമ്പ് ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു കെട്ടിടം. 2016ൽ സർക്കാർ കെട്ടിടം ഏറ്റെടുത്തു.2019ൽ കെട്ടിടം പൊലീസ് സ്റ്റേഷനാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിജ്ഞാപനമനുസരിച്ച് കെട്ടിടം പൊലീസ് സ്റ്റേഷനാക്കി മാറ്റിയില്ല. 800 ചതുരശ്ര മീറ്റർ (8,600 ചതുരശ്ര അടി) പ്രോപ്പർട്ടി പരിവർത്തനം ചെയ്യുന്നതിന് ഏകദേശം 20 ദശലക്ഷം യൂറോ ($ 21.5 ദശലക്ഷം) ചിലവാകും.

ഇത് 2025 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷം പോലീസ് കെട്ടിടത്തിൽ പ്രവേശിക്കും. ഹിറ്റ്‌ലറുടെ വീട് ഓസ്ട്രിയയിലെ ഏറ്റവും വലിയ മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനമായും പരിശീലന കേന്ദ്രമായും മാറ്റുമെന്നാണ് ഇപ്പോഴുള്ള പ്രഖ്യാപനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.