...
Home News International റഷ്യ- ഉക്രൈൻ യുദ്ധം ഏഷ്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന വിധം

റഷ്യ- ഉക്രൈൻ യുദ്ധം ഏഷ്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന വിധം

രാജ്യത്തെ ഏറ്റവും വലിയ മെഗാസിറ്റിയായ ഷാങ്ഹായില്‍ ഇപ്പോള്‍ നിലവിലുള്ളതുപോലുള്ള ലോക്ക്ഡൗണുകള്‍ ചൈനയുടെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തും. ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡിനെ ആശ്രയിച്ച് വ്യാപാരം നടത്തുന്ന പല ഏഷ്യന്‍ രാജ്യങ്ങളെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്.

151

റഷ്യ-ഉക്രൈൻ യുദ്ധം ഏഷ്യന്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് . രാജ്യങ്ങൾ തമ്മിലുള്ള ചരക്കുകളുടെ വിതരണത്തിലെ തടസങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ഉയര്‍ന്ന വില എന്നിവ ഉക്രെയ്‌നിലെ യുദ്ധത്തിന്റെ ആഘാതങ്ങളില്‍ ഉള്‍പ്പെടുന്നു.

ഈ സാഹചര്യം വരും മാസങ്ങളില്‍ ഏഷ്യയിലെ സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നാണ് ലോക ബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022 ൽ ഏഷ്യ-പസഫിക് മേഖലയിലെ മന്ദഗതിയിലുള്ള വളര്‍ച്ച ദാരിദ്ര്യം വര്‍ദ്ധിക്കുമെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. ‘ഒന്നിലേറെ ആഘാതങ്ങള്‍’ ആളുകള്‍ക്കും ബിസിനസ്സുകള്‍ക്കും ഒരുപോലെ സങ്കീര്‍ണ്ണമായ പ്രശ്നമായി മാറി. ഈ മേഖലയുടെ വളര്‍ച്ച 5% ആയി കണക്കാക്കപ്പെടുന്നു. ഇത് യഥാര്‍ത്ഥ കണക്കിന്റെ 5.4% ല്‍ നിന്ന് കുറവാണ്.

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തോടെ പല സമ്പദ്വ്യവസ്ഥകളും മാന്ദ്യം അനുഭവിച്ചതിന് ശേഷം 2021 ല്‍ ഈ മേഖല 7.2% വളര്‍ച്ചയിലേക്ക് കുതിച്ചു. മേഖലയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ചൈന, 2021ലെ 8.1% വളര്‍ച്ചയേക്കാള്‍ വളരെ താഴ്ന്ന് 5% ആകുമെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം എണ്ണ, വാതകം, മറ്റ് ചരക്കുകള്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായി.

കോവിഡ് കാരണം അസാധാരണമാംവിധം ഉയര്‍ന്ന കടവുമായി ഇതിനകം പോരാടുന്ന ബിസിനസുകള്‍ക്കും സര്‍ക്കാരുകള്‍ക്കും ഇത് ഇരട്ടി ഭാരം ഉണ്ടാക്കാനും കാരണമായതായി റിപ്പോര്‍ട്ട് പറയുന്നു. കൂടുതല്‍ ഗ്രീന്‍ എനര്‍ജി സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫോസില്‍ ഇന്ധന സബ്സിഡികള്‍ അവസാനിപ്പിക്കാനും വ്യാപാരത്തിനുള്ള കൂടുതല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും വ്യാപാരത്തിനും സേവനത്തിനുമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്നും വികസന വായ്പ നല്‍കുന്ന ബാങ്ക് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.

ഇത് പ്രധാനമായും മൂന്ന് പ്രതിസന്ധികളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു: യുദ്ധം, യുഎസിലെയും മറ്റ് ചില രാജ്യങ്ങളിലെയും പണനയം മാറുന്നതും ചൈനയിലെ മാന്ദ്യവും. യുഎസ് സമ്പദ്വ്യവസ്ഥയെ തണുപ്പിക്കുന്നതിനും പണപ്പെരുപ്പം തടയുന്നതിനും വര്‍ദ്ധിച്ചുവരുന്ന പലിശനിരക്ക് അര്‍ത്ഥവത്താണെങ്കിലും, പാന്‍ഡെമിക്കില്‍ നിന്ന് കരകയറുന്നതില്‍ ഏഷ്യയുടെ ഭൂരിഭാഗവും പിന്നിലാണ്. മാറുന്ന നയങ്ങളില്‍ നിന്ന് മലേഷ്യ പോലുള്ള രാജ്യങ്ങള്‍ കറന്‍സിയുടെ ഒഴുക്കും മറ്റ് സാമ്പത്തിക പ്രത്യാഘാതങ്ങളും അനുഭവിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ മെഗാസിറ്റിയായ ഷാങ്ഹായില്‍ ഇപ്പോള്‍ നിലവിലുള്ളതുപോലുള്ള ലോക്ക്ഡൗണുകള്‍ ചൈനയുടെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തും. ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡിനെ ആശ്രയിച്ച് വ്യാപാരം നടത്തുന്ന പല ഏഷ്യന്‍ രാജ്യങ്ങളെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ ആഘാതങ്ങള്‍ നിലവിലുള്ള കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകള്‍ വലുതാക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.