...
Home Sports നായകനെന്ന നിലയില്‍ സഞ്ജു വളരെ മിടുക്കൻ; ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനായും കാണാം: ഷിംറോണ്‍ ഹെറ്റ്‌മെയര്‍

നായകനെന്ന നിലയില്‍ സഞ്ജു വളരെ മിടുക്കൻ; ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനായും കാണാം: ഷിംറോണ്‍ ഹെറ്റ്‌മെയര്‍

ക്യാപ്റ്റനെന്ന നിലയില്‍ വളരെ കൂളായി നിന്നു കൊണ്ട് വളരെ നല്ല രീതിയിലാണ് സഞ്ജു ഈ റോള്‍ കൈകാര്യം ചെയ്യുന്നത്. സ്വന്തം ടീമംഗങ്ങളെ മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്താനും അദ്ദേഹത്തിനു സാധിക്കുന്നതായി ഹെറ്റ്‌മെയര്‍ കൂട്ടിച്ചേർത്തു

227

ഐപിഎല്ലില്‍ തന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ വനോളം പുകഴ്ത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിലെ വെസ്റ്റ് ഇന്‍ഡീസ് ബാറ്ററായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. നായകനെന്ന നിലയില്‍ സഞ്ജു വളരെ മിടുക്കനായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനായും അദ്ദേഹത്തെ കാണാനാവുമെന്നും വിന്‍ഡീസ് താരം പറയുന്നു .

2022 മുതല്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് ഹെറ്റ്‌മെയര്‍. ടീമിനു വേണ്ടി അഞ്ച്, ആറ് സ്ഥാനങ്ങളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താനും അദ്ദേഹത്തിനു സാധിക്കാറുണ്ട്. ഇത്തവണത്തെ മെഗാ ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തിയ ആറു താരങ്ങളിലൊരാളും കൂടിയാണ് ഹെറ്റ്‌മെയര്‍. വരാനിരിക്കുന്ന സീസണിലും അദ്ദേഹത്തില്‍ നിന്നും അഗ്രസീവ് പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റോയല്‍സ്.

ഒരു ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിനെ ഉയര്‍ന്ന തരത്തിലാണ് താന്‍ റേറ്റ് ചെയ്യുന്നതെന്നു ഷിംറോണ്‍ ഹെറ്റ്‌മെയര്‍ വ്യക്തമാക്കി. വളരെ മികച്ച ക്യാപ്റ്റന്‍ തന്നെയാണ് സഞ്ജു സാംസണ്‍. ഏതെങ്കിലുമൊരു സമയത്തു ഇന്ത്യന്‍ ടീമിനെയും നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. കാരണം ക്യാപ്റ്റനെന്ന നിലയില്‍ വളരെ കൂളായി നിന്നു കൊണ്ട് വളരെ നല്ല രീതിയിലാണ് സഞ്ജു ഈ റോള്‍ കൈകാര്യം ചെയ്യുന്നത്. സ്വന്തം ടീമംഗങ്ങളെ മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്താനും അദ്ദേഹത്തിനു സാധിക്കുന്നതായി ഹെറ്റ്‌മെയര്‍ കൂട്ടിച്ചേർത്തു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.