...
Home News Kerala ഇബാദ് മാസാന്തര ക്യാമ്പിന് ആലംപാടിയിൽ തുടക്കമായി

ഇബാദ് മാസാന്തര ക്യാമ്പിന് ആലംപാടിയിൽ തുടക്കമായി

യുവതലമുറയിൽ ആത്മീയ ബോധവും സ്വഭാവശുദ്ധിയും വളർത്തുക, വിശ്വാസാധിഷ്ഠിതമായ ജീവിതക്രമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

33

ചെർക്കള: ചെർക്കള മേഖല എസ്.കെ.എസ്.എസ്.എഫ് ഇബാദ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇബാദ് മാസാന്തര ക്യാമ്പിന് ആലംപാടിയിൽ തുടക്കമായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ദാരിമി ആലംപാടി പ്രാർത്ഥന നിർവഹിച്ച് ക്യാമ്പിന് തുടക്കം കുറിച്ചു.

യുവതലമുറയിൽ ആത്മീയ ബോധവും സ്വഭാവശുദ്ധിയും വളർത്തുക, വിശ്വാസാധിഷ്ഠിതമായ ജീവിതക്രമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദൈനംദിന ജീവിതത്തിൽ മതമൂല്യങ്ങൾ പകർത്താനും ആത്മീയ ഉണർവ് കൈവരിക്കാനും ഇത്തരം സംഗമങ്ങൾ സഹായകമാകുമെന്ന് സംഘാടകർ പ്രത്യാശിച്ചു.

സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങൾ മുറുകെപ്പിടിച്ച് ദീനി ബോധമുള്ള ജീവിതം നയിക്കാൻ യുവതലമുറയ്ക്ക് ആവശ്യമായ ആത്മീയ പ്രചോദനം നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.