...
Home Sports 2025 ചാമ്പ്യന്‍സ് ട്രോഫി; ഹൈബ്രിഡ് മോഡലില്‍ നടത്തുമെന്ന് ഐസിസി

2025 ചാമ്പ്യന്‍സ് ട്രോഫി; ഹൈബ്രിഡ് മോഡലില്‍ നടത്തുമെന്ന് ഐസിസി

പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലനുസരിച്ച് ദുബൈയില്‍ നടക്കും. ബാക്കിയുള്ള എല്ലാ മത്സരങ്ങളുടെയും വേദി പാകിസ്ഥാന്‍ തന്നെയായിരിക്കും.

291

അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍ നടത്തുമെന്ന് ഐസിസി സ്ഥിരീകരിച്ചു. ബിസിസിഐ ആവശ്യപ്പെട്ട പ്രകാരം ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടക്കും. ഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇത് സ്ഥിരീകരിച്ചു. അടുത്ത ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് ടൂര്‍ണമെന്റ്.

പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലനുസരിച്ച് ദുബൈയില്‍ നടക്കും. ബാക്കിയുള്ള എല്ലാ മത്സരങ്ങളുടെയും വേദി പാകിസ്ഥാന്‍ തന്നെയായിരിക്കും.

അതേസമയം, ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന്റെ മത്സരങ്ങളും ന്യൂട്രല്‍ വേദിയിലേക്ക് മാറ്റണമെന്ന പിസിബിയുടെ ആവശ്യവും ഐസിസി അംഗീകരിച്ചു. അങ്ങിനെ വന്നാൽ 2024-2027 കാലയളവില്‍ ഇന്ത്യയോ പാക്കിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇരുരാജ്യങ്ങളുടെയും മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടത്തേണ്ടിവരും .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.