ഇന്തോനേഷ്യയിൽ ഇടുക്കിയുടെ പേര് കുറിച്ച് ഇടുക്കി സ്വദേശി ബിബിൻ ജയ്‌മോൻ. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ 94 രാജ്യങ്ങള്‍ പങ്കെടുത്ത ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നെടുങ്കണ്ടം സ്വദേശി ബിബിന്‍ ജയ്‌മോന്‍. ഇടുക്കി ഉടുമ്പന്‍ചോല മണ്ഡലത്തിലെ നെടുങ്കണ്ടം സ്വദേശിയായ ബിബിന്‍ സീനിയര്‍ വിഭാഗം പുരുഷന്‍മാരുടെ 66 കിലോഗ്രാം കൂമിത്തേ വിഭാഗത്തിലാണ് ഇന്ത്യക്കു വേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ജപ്പാനാണ് സ്വര്‍ണ്ണം നേടിയത്. ഫിലിപ്പിയന്‍സ്സും മെക്‌സിക്കോയും വെങ്കല മെഡല്‍ പങ്കിട്ടു. നെടുങ്കണ്ടം ടൗണിലെ ഓട്ടോ റിക്ഷാ തൊഴിലാളിയായ നെടുങ്കണ്ടം മൈനര്‍ സിറ്റി പായിക്കാട്ട് വീട്ടില്‍ ജയ്‌മോന്‍ വിജിമോള്‍ ദമ്പതികളുടെ മകനാണ് ബിബിന്‍ ജയ്‌മോന്‍. മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ നിന്നും കായിക വിദ്യാഭ്യാസത്തില്‍ ബിരുദം നേടിയിട്ടുള്ള ബിബിന്‍ തുടര്‍ പഠനത്തിനുള്ള ഒരുക്കത്തിലാണ്.
ഇന്തോനേഷ്യയിൽ ഇടുക്കിയുടെ പേര് കുറിച്ച് ഇടുക്കി സ്വദേശി
ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നെടുങ്കണ്ടം സ്വദേശി


