...
Home News National ഒരു സര്‍ക്കാരിന് അഞ്ച് വര്‍ഷം നിലനില്‍ക്കാമെങ്കില്‍ കര്‍ഷക സമരത്തിനും അതാകാം

ഒരു സര്‍ക്കാരിന് അഞ്ച് വര്‍ഷം നിലനില്‍ക്കാമെങ്കില്‍ കര്‍ഷക സമരത്തിനും അതാകാം

നിങ്ങളുടെ സമരം എത്രനാൾ നീണ്ടുനിൽക്കുമെന്ന ചോദ്യത്തിന് അഞ്ചുവർഷം വരെ നീണ്ടുനിൽക്കാമെന്നും അദ്ദേഹം പറഞ്ഞു.

82

ഈ രാജ്യത്ത് ഒരു സര്‍ക്കാരിന് അഞ്ച് വര്‍ഷം നിലനില്‍ക്കാമെങ്കില്‍ കര്‍ഷക സമരത്തിനും അത്രയും കാലം സാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്.കഴിഞ ദിവസം ഗാസിപൂരിലെ പ്രതിഷേധ വേദിയിൽ കർഷകർക്കൊപ്പം ദീപാവലി ആഘോഷിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ സമരം എത്രനാൾ നീണ്ടുനിൽക്കുമെന്ന ചോദ്യത്തിന് അഞ്ചുവർഷം വരെ നീണ്ടുനിൽക്കാമെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരത്തിൽ വീരമൃത്യു വരിച്ച ധീര യോദ്ധാക്കളുടെ സ്മരണാർത്ഥം ‘ദോ ദിയേ ഷഹീദോ കേ ലിയേ’ എന്ന പേരിൽ അനുസ്മരണ പരിപാടി നടത്തിനടത്തുകയും ചെയ്തു.

കഴിഞ്ഞ ജനുവരി 22നാണ് കേന്ദ്രസര്‍ക്കാര്‍ അവസാനമായി കര്‍ഷകരുമായി ചര്‍ച്ച നടത്തിയതെന്നും കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കുന്ന നവംബര്‍ 26 വരെയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്നും ടികായത് എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു. സമരത്തില്‍ ആളുകളുടെ സാന്നിധ്യം കുറയുന്നത് ഒരു പ്രശ്‌നമല്ലെന്നും ഒരുപാട് പേരുടെ ചിന്തകളും മനസും അഭിപ്രായവും തങ്ങള്‍ക്കൊപ്പമുണ്ടെന്നും ടികായത് കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.