...
Home News Kerala മൂന്നാം വിമോചന സമരം നടക്കുകയാണെങ്കിൽ അത് മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരിക്കും

മൂന്നാം വിമോചന സമരം നടക്കുകയാണെങ്കിൽ അത് മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരിക്കും

എലിയുടെ പ്രാണവേദന ഏതു പട്ടിക്കും മനസിലാകും ,പൂച്ചയുടെ വിശപ്പുംകൂടി മനസിലാക്കുന്നതാണ് രാഷ്ട്രീയത്തിലെ സര്‍ഗപ്രക്രിയ

222

| സന്തോഷ് ടിഎൻ

5 വർഷത്തിലൊരിക്കൽ ഭരണം മാറുന്ന ആചാരം മലയാളി ലംഘിക്കുമോയന്ന ഭയത്തിൽ നിന്നായിരുന്നു ആർത്തവ ലഹള പൊട്ടിപ്പുറപ്പെട്ടത് . സംഘികളുടെ നേതൃത്വത്തിൽ , കോൺഗ്രസ്സിന്റെ പിന്തുണയോടെ , ലീഗാരുടെ നാരങ്ങവെള്ളവും രുചിച്ച് നടത്തിയ കലാപം മലയാളം ചുരുട്ടി കൂട്ടി തോട്ടിലെറിഞ്ഞു . അതിനു ശേഷമാണ് മാപ്രകളുടെ ( മാധ്യമ പ്രവർത്തകർ) നേതൃത്വത്തിൽ , സംഘികളുടെ കേന്ദ്ര ഏജൻസികളുടെ ഒത്താശയോടെ കോൺഗ്രസ്സിന്റെ പിന്തുണയോടെ ,സ്വർണക്കള്ളക്കടത്തു കോമാളി കലാപരിപാടികൾ അരങ്ങേറിയത് .

മേൽവിലാസമില്ലാത്ത ലക്ഷക്കണക്കിനാളുകൾക്ക് വീട് നിർമിക്കുന്ന പ്രൊജക്റ്റിൽ സംഘി കേന്ദ്ര ഏജൻസികളെ ആനയിച്ചിറക്കിയ അക്കര പൊട്ടന്റെ അവസ്ഥ പോലെ അതും എട്ടു നിലയിൽ പൊട്ടി . മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ കോൺഗ്രസുകാരെ വിലക്കെടുക്കാനും കഴിയില്ല . കാശും വാങ്ങി നാട്ടിലിറങ്ങിയാൽ , ലീഗാരിലെ പ്രവർത്തകർ എങ്കിലും മുട്ടുകാല് തല്ലിയൊടിക്കും .

സംഘികളും മൃദുസംഘികളും എന്തൊക്കെ കലാപരിപാടി അവതവരിപ്പിച്ചാലും , മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ,നവോദ്ധാന മൂല്യങ്ങളുടെ ഇനിയും ബാക്കിയായ ,കൃത്യമായ വർഗീയ വിരുദ്ധ രാഷ്ട്രീയവും ,സാമൂഹ്യമായും ,സാമ്പത്തികമായും പ്രബലമായ ന്യൂനപക്ഷ സാന്നിധ്യവും കാത്തുസൂക്ഷിക്കുന്ന മലയാള മനസ്സ് ഇനിയും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല ! കഴിയില്ല .

അവസാനത്തെ ആയുധമാണ് മുസ്‌ലിം നാമധാരിയായ ഒരു നാഗ്‌പൂർ സംഘി ഏജന്റ് . ഇന്ന് തന്നെ ” ഇതൊരു സംഘിഅജണ്ട അല്ല” എന്ന് സംശയരഹിതമായി പറഞ്ഞു KPCC പ്രസിഡണ്ട് . റിപ്പോർട്ടർ, മീഡിയ വൺ , കൈരളി , ജയ്ഹിന്ദ് ചാനലുകൾക്ക് ഗവർണർ വിലക്ക് കൽപ്പിച്ചതൊന്നും ഇദ്ദേഹം അറിഞ്ഞിട്ടില്ല. “വിചാരധാര” എന്നൊന്നും കേട്ടിട്ട് പോലുമുണ്ടാവില്ല .

മൂന്നാം വിമോചന സമരം നടക്കുകയാണെങ്കിൽ അത് മാപ്രകളുടെ നേതൃത്വത്തിൽ ആയിരിക്കും . കേരളത്തിലെ മധ്യവർഗ ബോധം അതനുസരിച്ചു പരുവപ്പെടുത്തുക എന്നതാണ് സംഘികളുടെ ഏക പ്രതീക്ഷ ! കോടികളൊന്നും വേണ്ട , കുപ്പിയും കോഴിക്കാലും ധാരാളം ! .എലിയുടെ പ്രാണവേദന ഏതു പട്ടിക്കും മനസിലാകും ,പൂച്ചയുടെ വിശപ്പുംകൂടി മനസിലാക്കുന്നതാണ് രാഷ്ട്രീയത്തിലെ സര്‍ഗപ്രക്രിയ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.