...
Home News Kerala രോഗമാണെങ്കിൽ അത് മാറുന്നത് വരെ പൊതു മധ്യത്തിൽ വരാതെയിരിക്കുക

രോഗമാണെങ്കിൽ അത് മാറുന്നത് വരെ പൊതു മധ്യത്തിൽ വരാതെയിരിക്കുക

ഇയാളുടെ പേരിൽ ഇത്തരം കേസ് ആദ്യമായല്ല എന്നാണ് ഓര്മ. നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യത്തിലെ നിറം കെടുത്തിക്കളയാൻ ഇത്തരക്കാരെ അനുവദിക്കരുത്.

207

| ദിവ്യ ജോസഫ്

“നഗ്നത പ്രദര്ശനം അസുഖത്തിന്റെ ഭാഗമാണ്. മരുന്ന് കഴിക്കാഞ്ഞതിനാൽ സംഭവിച്ചു പോയതാണ് പോലും.” നടൻ ശ്രീജിത്ത് രവി യുടെ അറസ്റ്റുമായി ബന്ധപെട്ടു വാർത്തകളിൽ നിറയുന്നത് ഇങ്ങനെയാണ്. ഒരാളുടെ രോഗം അയാളുടെ സ്വകാര്യതയാണ് ആ രോഗത്തിന്റെ പേരിൽ മറ്റൊരാളുടെ ജീവിതം ഒരു സ്ഥിരമായ ട്രോമയിലേക്ക് തള്ളിവിടുന്നതിനു ഒരു തരത്തിലുള്ള ന്യായീകരണവും അർഹിക്കുന്നില്ല.

കുഞ്ഞുങ്ങളുടെ ചെറുപ്പത്തിൽ ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങൾ അവരുടെ മാനസിക ആരോഗ്യത്തെ എത്ര ദോഷകരമായിട്ടാണ് ബാധിക്കുന്നത് എന്ന് ഓർക്കുക. രോഗമാണെങ്കിൽ അത് മാറുന്നത് വരെ പൊതു മധ്യത്തിൽ വരാതെ ഇരിക്കുക. അല്ലാത്തപക്ഷം ഇത്തരം ലൈംഗീക രോഗികൾ ഒരു സിംപതിയും അർഹിക്കുന്നില്ല.

സ്കൂൾ കാലഘട്ടത്തിൽ ഇത്തരം വൈകൃതങ്ങൾ കാരണം ഉറക്കവും സമാധാനവും നഷ്ടപെട്ട ദിവസങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. നിറമുള്ള ആ കാലത്തെകുറിച്ച ആലോചിക്കുമ്പോൾ ഇന്നും ആ ഓർമ്മകൾ നിറം കെടുത്തി കടന്നുവരാറുണ്ട്. ആ ട്രോമയുടെ ആഴം ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ഇയാളുടെ പേരിൽ ഇത്തരം കേസ് ആദ്യമായല്ല എന്നാണ് ഓർമ്മ . നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യത്തിലെ നിറം കെടുത്തിക്കളയാൻ ഇത്തരക്കാരെ അനുവദിക്കരുത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.