...
Home News Kerala കെ റെയിലിന് ഐക്യദാർഢ്യവുമായി ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ

കെ റെയിലിന് ഐക്യദാർഢ്യവുമായി ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ

അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഇന്ന് അഞ്ചാം ദിനത്തിൽ എത്തിനിൽക്കുകയാണ്. ഓപ്പിയം വാർ, ഹവാ മറിയം ആയിഷ ഉൾപ്പടെ മേളയിൽ ഇന്ന് 71 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

201

സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്ന കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾ. ഐഎഫ്എഫ്കെയുടെ പ്രധാന വേദിയായ ടാഗോർ തീയറ്റർ കോമ്പൗണ്ടിലായിരുന്നു പദ്ധതിയോടുള്ള ഐക്യദാർഢ്യ പ്രകടനം.

ഇവിടെ നടന്ന കെ റെയിലിനെതിരായ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് ഒരുകൂട്ടം ഡെലിഗേറ്റുകൾ കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മെഴുകുതിരികൾ തെളിയിച്ച് മുദ്രാവാക്യം മുഴക്കിയായിരുന്നു ഐക്യദാർഢ്യം. യൂത്തു കോൺഗ്രസ് പ്രതിഷേധത്തിൽ എംഎൽഎ ഷാഫി പറമ്പിൽ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.

അതേസമയം, അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഇന്ന് അഞ്ചാം ദിനത്തിൽ എത്തിനിൽക്കുകയാണ്. ഓപ്പിയം വാർ, ഹവാ മറിയം ആയിഷ ഉൾപ്പടെ മേളയിൽ ഇന്ന് 71 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. കുമ്മാട്ടി ഉൾപ്പെടെയുള്ള മലയാളം സിനിമകളും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.