...
Home News International റഷ്യയ്‌ക്കെതിരായ അന്താരാഷ്‌ട്ര വ്യാപാര ഉപരോധം വർദ്ധിപ്പിക്കണം; ആഹ്വാനവുമായി സെലിൻസ്കി

റഷ്യയ്‌ക്കെതിരായ അന്താരാഷ്‌ട്ര വ്യാപാര ഉപരോധം വർദ്ധിപ്പിക്കണം; ആഹ്വാനവുമായി സെലിൻസ്കി

റഷ്യയിലേക്കുള്ള ഇറക്കുമതി ലോകരാജ്യങ്ങൾ ബഹിഷ്‌കരിക്കുക, അവർ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ അവർക്ക് ചരക്കുകളും സേവനങ്ങളും ലഭിക്കരുത്, യുദ്ധം അവർക്ക് ഭക്ഷണം നൽകട്ടെ

513

ഉക്രൈൻ അധിനിവേശത്തിൽ നിന്ന് ഇതുവരെ റഷ്യ പിന്നിലേക്ക് മാറാത്ത സാഹചര്യത്തിൽ നിലപാട് കടുപ്പിക്കാൻ ഉക്രൈൻ പ്രസിഡന്റ് സെലിൻസ്കി. റഷ്യക്കെതിരെ ലോകരാജ്യങ്ങൾ പുതിയ അന്താരാഷ്ട്ര ഉപരോധങ്ങൾ ചുമത്താൻ സെലെൻസ്‌കി തിങ്കളാഴ്ച ആഹ്വാനം ചെയ്തു.റഷ്യയ്‌ക്കെതിരായ അന്താരാഷ്‌ട്ര വ്യാപാര ഉപരോധം വർദ്ധിപ്പിക്കണമെന്നും അതുവഴി റഷ്യ നേരിടുന്ന സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

“അക്രമം തുടരുകയും റഷ്യ ഉക്രെയ്‌നിനെതിരായ ആക്രമണ പദ്ധതികൾ ഉപേക്ഷിച്ചിട്ടില്ലെങ്കിൽ സമാധാനത്തിനുവേണ്ടി പുതിയ ഉപരോധ പാക്കേജ് ആവശ്യമാണെന്ന് സെലെൻസ്‌കി വീഡിയോ പ്രസംഗത്തിൽ പറഞ്ഞു.

”റഷ്യയിലേക്കുള്ള ഇറക്കുമതി ലോകരാജ്യങ്ങൾ ബഹിഷ്‌കരിക്കുക, അവർ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ അവർക്ക് ചരക്കുകളും സേവനങ്ങളും ലഭിക്കരുത്, യുദ്ധം അവർക്ക് ഭക്ഷണം നൽകട്ടെ” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യയ്‌ക്കുണ്ടായ നഷ്ടത്തിന്റെ വിശദാംശങ്ങൾ ഉക്രൈൻ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടു . യുദ്ധം ആരംഭിച്ച് 12 ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 11,000 റഷ്യൻ സൈനികരെ വധിച്ചതായി ഉക്രൈൻ അവകാശപ്പെട്ടു.999 കവചിത യുദ്ധ വാഹനങ്ങൾ, 46 വിമാനങ്ങൾ, 68 ഹെലികോപ്റ്ററുകൾ, 290 ടാങ്കുകൾ, 117 പീരങ്കികൾ എന്നിവ യുദ്ധത്തിൽ തകർത്തുവെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.