...
Home News National രാജ്യത്തെഫോണ്‍ കോള്‍ നിരക്കുകള്‍ വർദ്ധിപ്പിക്കുന്നു

രാജ്യത്തെഫോണ്‍ കോള്‍ നിരക്കുകള്‍ വർദ്ധിപ്പിക്കുന്നു

വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എന്നിവയും തങ്ങളുടെ സേവനങ്ങളുടെ ഉടന്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

478

രാജ്യത്തെ പ്രമുഖ ടെലകോം കമ്പനിയായ ഭാരതി എയര്‍ ടെല്‍ ഫോൺ കോൾ നിരക്കുകൾ വർദ്ധിപ്പിക്കുന്നു. ഈ മാസം 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ 20 മുതല്‍ 25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്പായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ദ്ധനയെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. അതേസമയം, പ്രീപെയഡ് ഉപഭോക്താക്കള്‍ക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമെന്നും കമ്പനി സൂചനകള്‍ നല്‍കുന്നു.

എന്നാൽ എയര്‍ടെല്ലിന് പിന്നാലെ മറ്റ് ടെലകോം കമ്പനികളും സമാനമായി നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എന്നിവയും തങ്ങളുടെ സേവനങ്ങളുടെ ഉടന്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ ടെലകോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്ക് വര്‍ദ്ധന എന്നത് ശ്രദ്ധേയമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.