അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന ആഗോള സമ്പദ്ഘടനയും ഇന്ത്യയും

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നു പിൻവാങ്ങുന്നത് നമ്മുടെ ഓഹരി വിലകളെ പ്രതികൂലമായി ബാധിക്കും. അവർ വലിയ തോതിൽ ഇന്ത്യയിലെ ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തിയിരിക്കുന്നതുകൊണ്ടാണ് നമ്മുടെ ഓഹരി വിലകൾ കോവിഡ് കാലത്തുപോലും ഉയർന്നത്.

| തോമസ് ഐസക്

വിലക്കയറ്റമോ? തൊഴിലില്ലായ്മയോ? ഇതിൽ ഏതുവേണം നിങ്ങൾക്ക്? രണ്ടും വേണ്ടെന്നു പറയാനാവില്ല. രണ്ടിലേതെങ്കിലുമൊന്ന് നിങ്ങൾ സഹിച്ചേ തീരൂ. വിലക്കയറ്റം കുറയ്ക്കണമെങ്കിൽ ഡിമാന്റ് താഴ്ത്തണം. അതിനു പലിശ നിരക്ക് ഉയർത്തണം. പലിശ നിരക്ക് ഉയരുമ്പോൾ സംരംഭകർ കടം വാങ്ങി നിക്ഷേപം നടത്തുന്നതു കുറയ്ക്കും. ഉപഭോക്താക്കൾ ഹയർ പർച്ചേയ്സ് വഴിയും മറ്റും കടത്തിൽ സാധനങ്ങൾ വാങ്ങുന്നതു കുറയ്ക്കും. ബാങ്ക് റിസർവ്വ് ബാങ്കിൽ നിന്ന് കടമെടുക്കുന്നതു കുറയ്ക്കും. അങ്ങനെ പണലഭ്യതയും കുറയും. അങ്ങനെയാണ് വിലക്കയറ്റത്തെ പിടിച്ചുകെട്ടുക.

പക്ഷേ, ഡിമാന്റ് ഇടിയുമ്പോൾ സ്റ്റോക്ക് കൂടും. ഉൽപ്പാദന കുറയും. തൊഴിലില്ലായ്മ പെരുകും. ജനങ്ങളുടെ വരുമാനം കുറയും. ഡിമാന്റ് വീണ്ടും ഇടിയും. അങ്ങനെ വില താഴും. പക്ഷേ, തൊഴിലില്ലായ്മ വർദ്ധിക്കും. അങ്ങനെ ജനങ്ങളുടെ ചെലവിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് മുതലാളിമാർ ശ്രമിക്കുക.
മുതലാളിമാർക്ക് വിലക്കയറ്റമാണോ മാന്ദ്യമാണോ കൂടുതൽ അഭികാമ്യം? കച്ചവടക്കാർക്കും വ്യവസായികൾക്കും വിലക്കയറ്റംകൊണ്ട് നഷ്ടമൊന്നും ഉണ്ടാവില്ല. കാരണം അവർ വിൽക്കുന്ന സാധനങ്ങൾക്ക് ഉയർന്ന വില കിട്ടും. അതേസമയം, മാന്ദ്യമാണ് ഉണ്ടാകുന്നതെങ്കിൽ അവരുടെ ചരക്കുകൾ വിൽക്കാൻ കഴിയാതെ നഷ്ടമുണ്ടാകും.

അതേസമയം, ഫിനാൻസ് ക്യാപ്പിറ്റലിന്റെ സമീപനം വ്യത്യസ്തമാണ്. വിലക്കയറ്റം ഉണ്ടാകുമ്പോൾ അവരുടെ ധനശേഖരത്തിന്റെ മൂല്യം ഇടിയും. യഥാർത്ഥ പലിശ നിരക്ക് കുറയും. അതുകൊണ്ട് വിലക്കയറ്റമെന്നു പറഞ്ഞാൽ ഫിനാൻസ് മൂലധനത്തിനു ചതുർത്ഥിയാണ്. ഫിനാൻസ് മൂലധനമാണല്ലോ ഇന്ന് ലോകത്ത് ആധിപത്യം പുലർത്തുന്നത്. ആയതിനാൽ ഇന്ന് ലോകത്തുള്ള എല്ലാ കേന്ദ്ര ബാങ്കുകളുടെയും അടിസ്ഥാന ചുമതല വിലക്കയറ്റത്തെ നിയന്ത്രിക്കുക എന്നുള്ളതാണ്. ഇന്ത്യയിലെ റിസർവ്വ് ബാങ്ക് നിയമപ്രകാരം വിലക്കയറ്റം 4 ശതമാനത്തിൽ പിടിച്ചുനിർത്താൻ ബാധ്യസ്ഥരാണ്. പരമാവധി 2 ശതമാനം വിലക്കയറ്റം ഉയരാം, അല്ലെങ്കിൽ താഴാം. ഈ റെയ്ഞ്ചിനുള്ളിൽ വിലക്കയറ്റത്തെ പിടിച്ചുനിർത്തുന്നതിനാണ് മോണിറ്ററി പോളിസികൊണ്ട് അവർ ചെയ്യാൻ ശ്രമിക്കുക.

ഇന്ത്യയിലെ വിലക്കയറ്റം 6 ശതമാനത്തിനു മുകളിലാണ്. ഇന്ത്യ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രൂക്ഷമായ വിലക്കയറ്റമാണ്. അമേരിക്കയിലെ വിലക്കയറ്റം 8 ശതമാനം കടന്നു. ഈ പശ്ചാത്തലത്തിൽ വിലക്കയറ്റത്തെ നിയന്ത്രിക്കാൻവേണ്ടി എല്ലാ രാജ്യങ്ങളും പലിശ നിരക്ക് ഉയർത്തുകയാണ്. ഇതിൽ അമേരിക്കയുടെ പലിശ നിരക്കിന് ലോകസമ്പദ്ഘടനയിൽ നിർണ്ണായക സ്വാധീനമുണ്ട്.

ലോകരാജ്യങ്ങൾ മുഖ്യമായും അമേരിക്കൻ ഡോളറിലാണ് അവരുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുന്നത്. അമേരിക്ക പലിശ നിരക്ക് ഉയർത്തുമ്പോൾ ഈ രാജ്യങ്ങളിലെ ഡോളർ നിക്ഷേപം കൂടുതൽ അമേരിക്കയിലേക്ക് ആകർഷിക്കപ്പെടും. അങ്ങനെ വിദേശനാണയത്തിന് ഡിമാന്റ് കൂടുമ്പോൾ വിദേശനാണയത്തിന്റെ മൂല്യം വർദ്ധിക്കും. രൂപ പോലുള്ള നമ്മുടെ നാണയങ്ങളുടെ വില ഇടിയും.


അങ്ങനെ ഡിസംബർ മാസത്തിൽ ഡോളറിന് 74 രൂപയായിരുന്ന രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 81 രൂപയായി ഇടിഞ്ഞു. ഇതു തന്നെ റിസർവ്വ് ബാങ്ക് നമ്മുടെ വിദേശനാണയ ശേഖരത്തിൽ നിന്ന് ഡോളർ എടുത്ത് ആവശ്യക്കാർക്കു ലഭ്യമാക്കിയതിനുശേഷം സംഭവിച്ചതാണ്. ഇന്ത്യയുടെ വിദേശനാണയ ശേഖരം 634 ബില്യൺ ഡോളറായിരുന്നു ഡിസംബർ 31-ന് അത് ഇപ്പോൾ 546 ബില്യൺ ഡോളറായി ശുഷ്കിച്ചു.

രൂപയുടെ മൂല്യം ഇടിയുന്നത് നമ്മുടെ ഇറക്കുമതിയുടെ ചെലവ് വർദ്ധിപ്പിക്കും. രൂപയുടെ മൂല്യം കുറഞ്ഞൂവെന്നു പറഞ്ഞ് പെട്രോൾ പോലുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതു കുറയ്ക്കാനാവില്ലല്ലോ. ഇതിനു രണ്ട് പ്രത്യാഘാതങ്ങളുണ്ട്. ഒന്ന്, നാട്ടിലെ വിലക്കയറ്റം രൂക്ഷമാകും. പലിശ നിരക്ക് ഉയർത്തി വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ വേണ്ടത്ര ഫലപ്രദമാകില്ല. രണ്ട്, നമ്മുടെ വ്യാപാരകമ്മി വർദ്ധിക്കും. അതു വീണ്ടും വിദേശനാണയ ശേഖരത്തെ ദുർബലപ്പെടുത്തും.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നു പിൻവാങ്ങുന്നത് നമ്മുടെ ഓഹരി വിലകളെ പ്രതികൂലമായി ബാധിക്കും. അവർ വലിയ തോതിൽ ഇന്ത്യയിലെ ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തിയിരിക്കുന്നതുകൊണ്ടാണ് നമ്മുടെ ഓഹരി വിലകൾ കോവിഡ് കാലത്തുപോലും ഉയർന്നത്. പക്ഷേ, 2022-ൽ ഓഹരി കമ്പോളത്തിൽ തണുപ്പാണ്.

അമേരിക്ക പലിശ നിരക്ക് ഉയർത്തിയതിന്റെ പിറ്റേന്ന് ലോകത്തെമ്പാടുമുള്ള ഓഹരി കമ്പോളങ്ങൾ ഇടിഞ്ഞു. സെൻസെക്സ് 1.7 ശതമാനമാണ് കുറഞ്ഞത്. ഇത്തരത്തിൽ ആഗോള സമ്പദ്ഘടന വലിയ അരക്ഷിതാവസ്ഥയിലേക്കു നീങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പല വിദഗ്ദരും പ്രവചിക്കുന്നത് ഈ വർഷം അവസാനിക്കുമ്പോഴേക്കും മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യം നമ്മൾ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്.

(കടപ്പാട്: ഫേസ്ബുക്ക് പോസ്റ്റ് )

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...