46 റണ്‍സിന് ഓള്‍ ഔട്ട്; ടെസ്റ്റ് ചരിത്രത്തിലാദ്യമായി നാട്ടില്‍ നാണക്കേടിന്‍റെ പടുകുഴിയില്‍ ഇന്ത്യ

ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ കളിച്ച 293 മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. ഇതാദ്യമായാണ് നാട്ടില്‍ കളിക്കുമ്പോള്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ 50 പോലും കടക്കാതിരിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ വെറും 46 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ കുറിച്ചത് 146 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലെ മോശം റെക്കോര്‍ഡ്. ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ കളിച്ച 293 മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. ഇതാദ്യമായാണ് നാട്ടില്‍ കളിക്കുമ്പോള്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ 50 പോലും കടക്കാതിരിക്കുന്നത്. 1987ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 75 റണ്‍സിന് ഓള്‍ ഔട്ടായതായിരുന്നു നാട്ടിൽ ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം

2008ല്‍ അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 76 റണ്‍സിനും 1999ല്‍ മൊഹാലിയില്‍ ന്യൂസിലന്‍ഡിനെതിരെ 83 റണ്‍സിനും 1965ല്‍ മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരെ തന്നെ 88 റണ്‍സിനും തകര്‍ന്നടിഞ്ഞതായിരുന്നു നാട്ടില്‍ ഇതുവരെയുള്ള ഇന്ത്യയുടെ മറ്റ് മോശം പ്രകടനങ്ങൾ. നാലു വര്‍ഷം മുമ്പ് അഡ്‌ലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരെ 36 റണ്‍സിന് ഓള്‍ ഔട്ടായതാണ് ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍.

ഓസ്ട്രേലിയക്കെതിരെ 36 റണ്‍സിന് ഓള്‍ ഔട്ടായത് കഴിഞ്ഞാല്‍, 1974ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ 42 റണ്‍സിനും 1947ല്‍ ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേനില്‍ 58 റണ്‍സിനും 1952ല്‍ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ 58 റണ്‍സിനും 1996ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഡര്‍ബനില്‍ 66 റണ്‍സിനും ഓള്‍ ഔട്ടായതാണ് വിദേശത്തെ ഇന്ത്യയുടെ മോശം പ്രകടനങ്ങള്‍.

ഇതിന് പുറമെ 1888നുശേഷം ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ ആദ്യ എട്ട് ബാറ്റര്‍മാരില്‍ അഞ്ച് പേരും പൂജ്യത്തിന് പുറത്താവുന്നത്.1888ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയുടെ ടോപ് 8 ബാറ്റര്‍മാരില്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായതായിരുന്നു അവസാന സംഭവം. ഏഷ്യന്‍ ടീമുകളില്‍ ഇന്ത്യക്ക് മാത്രമാണ് ഈ നാണംകെട്ട റെക്കോര്‍ഡുള്ളത്.

ഇതിന് പുറമെ വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ സംപൂജ്യരായി പുറത്തായതോടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി നാട്ടില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ് സെവനില്‍ നാലു പേര്‍ പൂജ്യത്തിന് പുറത്തായെന്ന നാണക്കേടും പേരിലായി. 1999ലെ മൊഹാലി ടെസ്റ്റിനുശേഷം ആദ്യമായാണ് ന്യൂസിലന്‍ഡിനെതിരായ ഒരു ടെസ്റ്റില്‍ അഞ്ച് ഇന്ത്യൻ താരങ്ങള്‍ അക്കൗണ്ട് തുറക്കാതെ മടങ്ങുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ, ഗിൽ മികച്ച ക്യാപ്റ്റൻസി ഇന്നിംഗ്‌സ് കളിച്ചു, 44 പന്തിൽ 84 റൺസ് നേടി. സ്ഫോടനാത്മകമായ ബാറ്റിംഗിലൂടെ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ 77 റൺസിൻ്റെ വൻ...

Keep exploring...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

More News

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...