...
Home News National അന്താരാഷ്‌ട്ര ക്രൂഡോയിൽ വില കുറഞ്ഞിട്ടും എണ്ണവിലയിൽ മാറ്റമില്ലാതെ ഇന്ത്യ

അന്താരാഷ്‌ട്ര ക്രൂഡോയിൽ വില കുറഞ്ഞിട്ടും എണ്ണവിലയിൽ മാറ്റമില്ലാതെ ഇന്ത്യ

കഴിഞ്ഞ മാസം ഒന്നിന്​ ശേഷം ഇതാദ്യമായാണ് അന്താരാഷ്ട്ര വിപണിയിൽ​ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 80 ഡോളറിന്​ താഴെയെത്തുന്നത്​.

285

അന്താരാഷ്​ട്ര വിപണിയിൽമാർക്കറ്റിൽ ക്രോഡോയിലിന്റെ വില വീണ്ടും കുറഞ്ഞു. യൂറോപ്പിൽ വീണ്ടും കോവിഡ്​ സംബന്ധിച്ച ആശങ്ക ഉയർന്നതോടെയാണ്​ എണ്ണവില കാര്യമായി തന്നെ കുറഞ്ഞത്​. അവിടെ ഇപ്പോൾ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില 6.95 ശതമാനം ഇടിഞ്ഞ്​ ബാരലിന്​ 78.89 ഡോളറിലെത്തി. എക്കാലത്തെയും ഉയർന്ന വിളയായ 84.78 ഡോളറിൽ നിന്നാണ്​ വില കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇത്രയും ഇടിഞ്ഞത്​.

കഴിഞ്ഞ മാസം ഒന്നിന്​ ശേഷം ഇതാദ്യമായാണ് അന്താരാഷ്ട്ര വിപണിയിൽ​ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 80 ഡോളറിന്​ താഴെയെത്തുന്നത്​. ഈ വലക്കുറവ് ​ ഇന്ത്യയിലും പ്രതിഫലിക്കുമോയെന്നാണ്​ ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്​. ഇല്ലാന കഴിഞ്ഞ 18 ദിവസമായി ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റം വന്നിട്ടില്ല എന്നതാണ് വാസ്തവം.

നവംബർ നാലിന്​​ കേന്ദ്രസർക്കാർ പെട്രോളി​നും ഡീസലിനും നികുതി യഥാക്രമം അഞ്ച്​ രൂപയും 10 രൂപയും കുറച്ചിരുന്നു. രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ കഴിഞ്ഞ 18 ദിവസമായി പെട്രോൾ വില 103.97 രൂപയിലും ഡീസൽ 86.67 രൂപയിലും തന്നെ തുടരുകയാണ്​. പക്ഷെ ഇപ്പോൾ യൂറോപ്പിലെ കോവിഡ്​ നിയന്ത്രണങ്ങൾ മൂലം ഇന്ധന ആവശ്യകതയിൽ കുറവുണ്ടായാൽ വരും ദിവസങ്ങളിലും വില കുറയാൻ തന്നെയാണ്​ സാധ്യത എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.