ഇന്ത്യ ‘ഭാരത’ത്തിലേക്ക്; ‘ഭാരതം’ കമ്പനി രാജിലേക്ക്

രാജ്യത്തെ നിയമങ്ങൾ ഒന്നൊന്നായി അദാനിയെന്ന ഒറ്റ കമ്പനിയെ മനസ്സിൽ കണ്ടു കൊണ്ട് മാറ്റിയെഴുതപ്പെടുത്തുന്നു.( കൽക്കരി ഖനന നിയമം, കാർഷിക നിയമം, ഇലക്ട്രിസിറ്റി നിയമം, വനനിയമം എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം).

| കെ സഹദേവൻ

ഇന്ത്യ ‘ഭാരത’ മായി പരിവർത്തിക്കപ്പെടുമ്പോൾ മറ്റൊന്നുകൂടി സംഭവിക്കുകയാണ്. ഒരു ‘ജനാധിപത്യ’ ഭരണക്രമത്തിൽ നിന്നും കമ്പനി ഭരണത്തിലേക്കുള്ള പ്രയാണമാണത്. ‘ഭാരതവർഷ’ത്തിൽ നിന്നും ‘അദാനി വർഷ’ത്തിലേക്ക് അധികം ദൂരമൊന്നുമില്ലെന്നറിയുക. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലെ ഭരണം കയ്യൊഴിഞ്ഞ് 165 വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യം മറ്റൊരു കമ്പനി ഭരണത്തിൻ്റെ പിടിയിലേക്ക് നീങ്ങുകയാണ്.

കച്ചവടത്തിനായി വന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പരസ്പരം കലഹിച്ചും പോരടിച്ചും നിന്ന നാട്ടുരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും, സുരക്ഷാ വാഗ്ദാനം നൽകിയും കൂടെ നിർത്തി രാജ്യത്തിൻ്റെ സമ്പത്ത് ഒന്നൊന്നായി വിദേശത്തേക്ക് കടത്തി. അദാനി കമ്പനി ഭരണം ഉറപ്പിക്കുന്നതിനായി മോദിയും സമാന തന്ത്രങ്ങളാണ് പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് കാണാം.

പ്രതിപക്ഷ നിരയിലെ നേതാക്കന്മാരെ, അവരുടെ മുൻകാല അഴിമതി രേഖകൾ കാട്ടി ഭീഷണിപ്പെടുത്തിയും, കേന്ദ്ര സഹായമെന്ന പ്രലോഭനത്തിൽ കുടുക്കിയും, ഇഡി മുതൽ സിബിഐ വരെയുള്ള എല്ലാ സ്ഥാപനങ്ങളെയും പ്രതിപക്ഷ നേതൃത്വങ്ങൾക്കെതിരെ തിരിച്ചുവിട്ടു കൊണ്ടും കഴിഞ്ഞ ദശാബ്ദ കാലയളവിൽ അദാനി കമ്പനി ഭരണം ഉറപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളായിരുന്നു മോദിയുടേത്.


സെബി പോലുള്ള റെഗുലേറ്ററി സംവിധാനങ്ങളെ നിഷ്ക്രിയരായി നിർത്തിയും, സുപ്രീം കോടതിയെയും പാർലമെൻ്റിനെയും അടക്കം തെറ്റിദ്ധരിപ്പിച്ചും അദാനിക്കായി അഹോരാത്രം പണിയെടുക്കുകയാണ് മോദി സർക്കാർ. അദാനിക്കെതിരായി ആരോപണങ്ങൾ ഉയരുമ്പോൾ അത് ഇന്ത്യയ്ക്കെതിരായ ആക്രമണമായി ചിത്രീകരിക്കുന്നത് അതുകൊണ്ടാണ്.

വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ ഇടപെടലുകൾ അദാനിക്ക് കച്ചവടമുറപ്പിക്കാനുള്ളതായി മാറുന്നു. ആസ്ത്രേലിയൻ കൽക്കരി ഖനികൾ കയ്യടക്കാൻ അദാനിക്ക് ഇന്ത്യ ഗവൺമെൻ്റിൻ്റെ പിന്തുണ ലഭിക്കുന്നു. രാജ്യത്തിൻ്റെ നയതന്ത്ര പ്രതിനിധികൾ അതിനായി പണിയെടുക്കുന്നു. ആസ്ത്രേലിയയിൽ കൽക്കരി ഖനി വാങ്ങാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനിക്ക് പണം നൽകുന്നു.

ശ്രീലങ്കയിൽ 500 മെഗാവാട്ടിൻ്റെ വിൻഡ് എനർജി പദ്ധതി തൻ്റെ സ്പോൺസറായ ഗൗതം അദാനിയുടെ ഗ്രീൻ എനർജി ലിമിറ്റഡിന് ടെൻഡർ ഇല്ലാതെ നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദ്ദം ചെലുത്തിയതായി വാർത്ത. ശ്രീലങ്കൻ പദ്ധതി ഒരു ഗവൺമെൻറ് -ടു-ഗവൺമെൻ്റ് പദ്ധതിയായി പ്രഖ്യാപിക്കപ്പെടുന്നു. മ്യാൻമറിലെ മിലിട്ടറി ജൂൻണ്ടാ ഭരണകൂടവുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തുന്നു. മ്യാൻമറിലെ തുറമുഖ പദ്ധതി അദാനിക്ക് ലഭിക്കുന്നു.

ബംഗ്ലാദേശിലെ വൈദ്യുതി വിതരണ കരാർ അദാനിക്ക് ലഭിക്കുന്നതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് മേൽ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തുന്നു. രാജ്യത്തെ ഡിപ്ലോമാറ്റുകൾ അദാനിക്കായി പണിയെടുക്കുന്നു. Indian Administration Service ഇന്ത്യൻ അദാനി സർവീസ് ആയി മാറുന്നു. കമ്പനി താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി രാജ്യത്ത് കലാപങ്ങൾ സൃഷ്ടിക്കുന്നു. മണിപ്പൂരിലെ വംശഹത്യ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം.

രാജ്യത്തെ നിയമങ്ങൾ ഒന്നൊന്നായി അദാനിയെന്ന ഒറ്റ കമ്പനിയെ മനസ്സിൽ കണ്ടു കൊണ്ട് മാറ്റിയെഴുതപ്പെടുത്തുന്നു.( കൽക്കരി ഖനന നിയമം, കാർഷിക നിയമം, ഇലക്ട്രിസിറ്റി നിയമം, വനനിയമം എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം). തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഭീഷണിപ്പെടുത്തുന്നു. ഛത്തീസ്ഗഢിൽ കൽക്കരി ബ്ലോക്കുകൾ അനുവദിക്കുന്നതിന് തടസ്സം നിന്നാൽ ഗവൺമെൻ്റിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മുഖ്യമന്ത്രി ഭൂപൻ ഭാഗേലിൻ്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധിക്കുക.

സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇടങ്കോലിടാൻ ഗവർണർമാരെ ഉപയോഗപ്പെടുത്തുന്നു. ( ബംഗാൾ, ദില്ലി , കേരളം എന്നിവ ഉദാഹരണം) കൺകറൻ്റ് ലിസ്റ്റിൽ പെട്ട നിയമങ്ങൾ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി ഭേദഗതി ചെയ്യുന്നു. (കൃഷി, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിലെ നിയമ ഭേദഗതികൾ ഉദാഹരണം). സ്വയം സൃഷ്ടിച്ച നൂറു കണക്കായ കടലാസ് കമ്പനികളുടെ സഹായത്തോടെ ഇന്ത്യയുടെ ഓഹരി വിപണികളിൽ ഇടപെടുന്നു. ഇന്ത്യൻ ജനതയുടെ പണം വിദേശങ്ങളിലേക്ക് കടത്തുന്നു.

കൽക്കരി, തുറമുഖം, വിമാനത്താവളം, ഊർജ്ജം, ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ സംസ്കരണം, സിമെൻ്റ് തുടങ്ങി സമസ്ത മേഖലകളും കഴിഞ്ഞ ഒരു ദശാബ്ദക്കാലയളവിൽ അദാനിയുടെ കൈകളിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ത്യ ‘ഭാരത’ത്തിലേക്കും ‘ഭാരതം’ കമ്പനി ഭരണത്തിലേക്കും നീങ്ങുകയാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ശനിയാഴ്‌ച ഹൈദരാബാദിൽ ക്യാമ്പ് ചെയ്‌തിരുന്നു. തെലങ്കാനയിലെ എഐസിസിയുടെ ചുമതല വഹിച്ചിരുന്ന മേലൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി വിശ്വനാഥനാണ് ഹൈദരാബാദിൽ താമസിക്കുന്ന അഞ്ച് എംഎൽഎമാരുടെ സംഘത്തെ നയിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് ഇതിനകം തന്നെ ടിവികെക്ക്...

Keep exploring...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

More News

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...