...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News International 2035-ഓടെ ഇന്ത്യയും 2070-ഓടെ ലോകത്തിന്റെ പകുതിയും കൈവശപ്പെടുത്തും: താലിബാൻ

2035-ഓടെ ഇന്ത്യയും 2070-ഓടെ ലോകത്തിന്റെ പകുതിയും കൈവശപ്പെടുത്തും: താലിബാൻ

ഇതിൽ തങ്ങൾ പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന പല രാജ്യങ്ങളുടെയും പേര് താലിബാന്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ആ കൂട്ടത്തില്‍ പാകിസ്ഥാന്റെ പേര് ഇല്ലെന്നകാണ് ശ്രദ്ധേയം.

223

അഫ്ഗാനിസ്ഥാനിൽ ഭരണ പിടിച്ചെടുത്ത താലിബാന്‍ ലോകം കീഴടക്കുക എന്ന ആശയത്തിലാണ്. 2029-ഓടെ ഇന്ത്യയുടെ പകുതി ഭാഗവും പിടിച്ചെടുക്കുമെന്ന് താലിബാന്‍ പോരാളികള്‍ അവകാശപ്പെടുന്ന വീഡിയോ പുറത്തുവന്നു. ഈ വീഡിയോയില്‍ താലിബാന്‍ അവകാശപ്പെടുന്നത് 2070-ഓടെ ലോകത്തിന്റെ പകുതിയോളം ഭാഗങ്ങള്‍ തങ്ങളുടെ പിടിയിലാകുമെന്നാണ്.

ഇതിൽ തങ്ങൾ പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന പല രാജ്യങ്ങളുടെയും പേര് താലിബാന്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ആ കൂട്ടത്തില്‍ പാകിസ്ഥാന്റെ പേര് ഇല്ലെന്നകാണ് ശ്രദ്ധേയം. അതേസമയം, ഈ വീഡിയോ എവിടെ നിന്നാണ് നിര്‍മ്മിച്ചതെന്നും അതിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭീകരവാദ സംഘടനയായ താലിബാന്റെ പ്രവർത്തകർ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ, താലിബാന്‍ ലോകത്തിലെ ഏത് രാജ്യം എപ്പോള്‍ കീഴടക്കുമെന്ന് വ്യവസ്ഥാപിതമായി ഈ വീഡിയോയില്‍ പറയുന്നുണ്ട്.

ഇവർ ലോകരാജ്യങ്ങളുടെ ഒരു മാപ്പ് ഉണ്ടാക്കി വിവിധ രാജ്യങ്ങളുടെ പേരുകള്‍ മാപ്പില്‍ എഴുതുകയും മാപ്പിനോട് ചേര്‍ന്ന് ആ രാജ്യങ്ങള്‍ പിടിച്ചെടുക്കുന്ന വര്‍ഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി 2029-ഓടെ ഇന്ത്യയുടെ പകുതി, 2032-ഓടെ ഇറാന്‍ പകുതി, 2035-ഓടെ ഇന്ത്യ മുഴുവനും, 2037-ഓടെ തുര്‍ക്ക്‌മെനിസ്ഥാന്‍, 2040-ഓടെ ഇറാന്‍ മുഴുവനും, അങ്ങനെ 2070-ഓടെ ലോകത്തിന്റെ പകുതിയോളം എന്ന് വീഡിയോയില്‍ അവകാശപ്പെട്ടിട്ടുണ്ട്.

ഏകദേശം 1 ഡസനിലധികം രാജ്യങ്ങളുടെ പേരുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വീഡിയോയിൽ പാക്കിസ്ഥാന്റെ പേര് ഇല്ല. വീഡിയോയിൽ താലിബാൻ പോരാളികൾ പരേഡിന്റെ ലൈനുകളിൽ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ അധിനിവേശം കാണിക്കുന്നു.ഏത് ഭീകര സംഘടനയാണ് ഈ വീഡിയോ തയ്യാറാക്കിയതെന്ന് വ്യക്തമല്ലെങ്കിലും നിരപരാധികളായ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ഈ വീഡിയോയുടെ ലക്ഷ്യമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.