...
Home News National നിർമ്മിത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാർത്താ അവതാരകയെ പരിചയപ്പെടുത്തി ഇന്ത്യ ടുഡേ ഗ്രൂപ്പ്

നിർമ്മിത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാർത്താ അവതാരകയെ പരിചയപ്പെടുത്തി ഇന്ത്യ ടുഡേ ഗ്രൂപ്പ്

ഒന്നിലധികം ഭാഷകൾ സംസാരിക്കുന്ന പ്രായമില്ലാത്ത അവതാരകയെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ദിവസവും വാർത്തകൾ അവതരിപ്പിക്കുന്നത് ഈ അവതാരികയായിരിക്കുമെന്നും ഗ്രൂപ്പ് അറിയിച്ചു.

202

ടെക്‌നോളജിയുടെ ഏറ്റവും പുതിയ അപ്‌ഡേഷനായ നിർമിത ബുദ്ധിയിലെയ്ക്ക് ചുവടുമാറ്റം നടത്തി ഇന്ത്യാ ടുഡേ ഗ്രൂപ്പ്. രാജ്യത്ത് തന്നെ ആദ്യമായി നിർമ്മിത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാർത്താ അവതാരകയെ പരിചയപ്പെടുത്തി കമ്പനി. ശനിയാഴ്ച നടന്ന ഇന്ത്യാ ടുഡേയുടെ കോൺക്ലേവ് 2023-ലാണ് ആജ് തക് ചാനലിന് വേണ്ടിയുള്ള ‘സന’ എന്ന എ.ഐ. വാർത്താ അവതാരകയെയാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

ഒന്നിലധികം ഭാഷകൾ സംസാരിക്കുന്ന പ്രായമില്ലാത്ത അവതാരകയെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ദിവസവും വാർത്തകൾ അവതരിപ്പിക്കുന്നത് ഈ അവതാരികയായിരിക്കുമെന്നും ഗ്രൂപ്പ് അറിയിച്ചു. പുതിയ പരിപാടിയിൽ ഓരോ ദിവസത്തെയും പ്രധാന വിഷയങ്ങൾ സന പരിചയപ്പെടുത്തും. മാത്രമല്ല, പ്രേക്ഷകർക്ക് ചോദ്യം ചോദിക്കാനാകുന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

ശരിക്കുള്ള വാർത്തകരുടെ നേതൃത്വത്തിലായിരിക്കും സനയുടെ പ്രവർത്തനം. ഇതിനോടകം ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചർച്ചയാകുന്ന സമയത്താണ് ഇന്ത്യയിൽ സന എന്ന പേരിൽ എഐ വാർത്താ അവതാരകയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ കോൺക്ലേവിന്റെ ഭാഗമായി പ്രദർശിപ്പിച്ച വീഡിയോയിൽ ഓരോ ഭാഷയ്ക്ക് അനുസൃതമായി സന സംസാരിക്കുന്നതും കാണാം. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ വൈസ് ചെയർപേഴ്‌സൺ കല്ലി പുരിയാണ് സനയെ പുറത്തിറക്കിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.