...
Home News National നിമിഷനേരം കൊണ്ട് നിർമ്മാണം; ആദ്യ 3 ഡി കെട്ടിടം പൂര്‍ത്തിയാക്കി ഇന്ത്യൻ കരസേന

നിമിഷനേരം കൊണ്ട് നിർമ്മാണം; ആദ്യ 3 ഡി കെട്ടിടം പൂര്‍ത്തിയാക്കി ഇന്ത്യൻ കരസേന

നിര്‍മ്മാണ മേഖലയിലെ മികച്ച സ്ഥാപനമായ മികോബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരസേനയുമായി 3 ഡി കെട്ടിട നിര്‍മ്മാണത്തില്‍ കൈകോര്‍ത്തിരിക്കുന്നത്.

171

വിവിധ ഉപയോഗത്തിനുള്ള കെട്ടിടങ്ങളും മറ്റ് താമസ സ്ഥലങ്ങളും നിമിഷ നേരം കൊണ്ട് പൂര്‍ത്തിയാക്കുന്ന 3 ഡി നിര്‍മ്മാണം പരീക്ഷിച്ച് ഇന്ത്യൻ കരസേന. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കരസേന 3 ഡി പ്രിന്റിങ് സാങ്കേതിക വിദ്യയിലൂടെ ഇരുനില കെട്ടിടം പണിതത്.

രാജ്യ അതിര്‍ത്തികളില്‍ അതിവേഗം ബ്ലോക്കുകള്‍ നിര്‍മ്മിച്ച് കെട്ടിടമാക്കാവുന്ന സംവിധാനം ഏറെ ഫലപ്രദവും ഈടു നില്‍ക്കുന്നതുമാണെന്നും കരസേന അറിയിച്ചു. ഇന്ത്യൻ കരസേനയുടെ എഞ്ചിനീയറിങ് വിഭാഗമായ എംഇഎസാണ് സൈന്യത്തിന് ഏറെ ഉപകാരപ്പെടുന്ന 3 ഡി സാങ്കേതിക വിദ്യയിലൂടെ കെട്ടിടം നിര്‍മ്മിച്ചത്.

നിര്‍മ്മാണ മേഖലയിലെ മികച്ച സ്ഥാപനമായ മികോബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരസേനയുമായി 3 ഡി കെട്ടിട നിര്‍മ്മാണത്തില്‍ കൈകോര്‍ത്തിരിക്കുന്നത്. ഏകദേശം 71 ചതുരശ്ര അടിയിലാണ് 3 ഡി കെട്ടിട നിര്‍മ്മാണം നടന്നത്. ഇരുനിലകെട്ടിടത്തില്‍ വാഹന മിടാനുള്ള ഗ്യാരേജിനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.

12 ആഴ്ചയായിരുന്നു നിര്‍മ്മാണത്തിനായി എടുത്ത സമയം. സോണ്‍ 3 ഭൂകമ്പ പ്രതിരോധ മാനദണ്ഡം അവലംബിച്ച നിര്‍മ്മാണം, ഹിമാലയന്‍ മലനിരകളിലെ സൈനിക താവളങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരമാണെന്ന് പ്രതിരോധ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.

താല്‍ക്കാലികമായ ടെന്റുകള്‍ നിര്‍മ്മിച്ചിരുന്ന സ്ഥാനത്താണ് ഇനി 3ഡി കെട്ടിടങ്ങള്‍ ഉയരുന്നത്. കെട്ടിടത്തിനാവശ്യമായ ചുവരുകളെല്ലാം നിമിഷ നേരംകൊണ്ട് 3 ഡി രൂപരേഖ പ്രകാരം നിര്‍മ്മിച്ച് കൂട്ടിച്ചേര്‍ക്കുന്നതാണ് സംവിധാനം. വിവിധ ബറ്റാലിയനുകളെ ഒരുമിച്ച് മാറ്റേണ്ടി വരുമ്പോള്‍ ഏറെ ഉപകരാപ്പെടുന്ന സംവിധാനമാണിത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.