...
Home News National ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിൽ

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിൽ

2020-21-ൽ 8,434 കോടി രൂപയുടെയും 2019-20-ൽ 9,115 കോടി രൂപയുടെയും 2018-19 -ൽ 10,745 കോടി രൂപയുടെയും സൈനിക ഹാർഡ്‌വെയർ കയറ്റുമതി ചെയ്തതായി രാജ്‌നാഥ് സിംഗ് വ്യക്തമാക്കുന്നു.

215

2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിലെത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2021-22ൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 12,814 കോടി രൂപയായിരുന്നു .

2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിലെത്തി . ഇത് രാജ്യത്തിന് ശ്രദ്ധേയമായ നേട്ടമാണെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചോദനാത്മകമായ നേതൃത്വത്തിൽ നമ്മുടെ പ്രതിരോധ കയറ്റുമതി വൻതോതിൽ വളരുമെന്ന് അദ്ദേഹം പറഞ്ഞു.

2020-21-ൽ 8,434 കോടി രൂപയുടെയും 2019-20-ൽ 9,115 കോടി രൂപയുടെയും 2018-19 -ൽ 10,745 കോടി രൂപയുടെയും സൈനിക ഹാർഡ്‌വെയർ കയറ്റുമതി ചെയ്തതായി രാജ്‌നാഥ് സിംഗ് വ്യക്തമാക്കുന്നു. 2017-18ൽ 4,682 കോടി രൂപയും 2016-17ൽ 1,521 കോടി രൂപയുമായിരുന്നു . കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.