...
Home News National ഇന്ത്യയിലെ ആദ്യ കാർബൺ രഹിത റോഡ് ഇൻഡോറിൽ

ഇന്ത്യയിലെ ആദ്യ കാർബൺ രഹിത റോഡ് ഇൻഡോറിൽ

ഇലക്‌ട്രിക് ബസുകള്‍, കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, ഇ-റിക്ഷ തുടങ്ങിയവയ്ക്ക് മാത്രമാണ് നിർദിഷ്‌ട റോഡിലൂടെ യാത്രാനുമതിയുള്ളത്. നേരത്തെ ഇന്‍ഡോറിലെ മാര്‍ക്കറ്റുകളില്‍ ചൂള ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

162

ഇന്ത്യയിലെ ആദ്യ കാർബൺ രഹിത റോഡ് മധ്യപ്രദേശിലെ ഇൻഡോറിൽ. ഇൻഡോറിലെ ജിഎസ്ഐടിഎസ് ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഒരു കിലോമീറ്റർ ദൂരം ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നു. ഇവിടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇവിടെ അനുവദിക്കില്ല.

ഇലക്‌ട്രിക് ബസുകള്‍, കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, ഇ-റിക്ഷ തുടങ്ങിയവയ്ക്ക് മാത്രമാണ് നിർദിഷ്‌ട റോഡിലൂടെ യാത്രാനുമതിയുള്ളത്. നേരത്തെ ഇന്‍ഡോറിലെ മാര്‍ക്കറ്റുകളില്‍ ചൂള ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തിരക്കുള്ള ജങ്ഷനുകളില്‍ ട്രാഫിക് ലൈറ്റ് റെഡാകുമ്പോള്‍ വണ്ടിയുടെ എന്‍ജിന്‍ ഓഫ് ചെയ്യാനും കോര്‍പ്പറേഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.