...
Home News National ഇന്ത്യ റഷ്യ വിരുദ്ധ ഉപരോധങ്ങളിൽ പങ്കെടുക്കാത്തത് ലോകത്തിന് ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്

ഇന്ത്യ റഷ്യ വിരുദ്ധ ഉപരോധങ്ങളിൽ പങ്കെടുക്കാത്തത് ലോകത്തിന് ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്

മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ - അമേരിക്കൻ അനുകൂല നിലപാടിൽ നിന്നും മാറി ചിന്തിക്കാനുള്ള തുടക്കം കുറിക്കാനുള്ള പ്രധാന കാരണം ഇന്ത്യയുടെ ഈ നിലപാട് ആണ്.

170

| അനീഷ് മാത്യു

യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ സ്ഥിരമായ നിലപാടിന്റെ ഗുണം ഇന്ത്യക്കു മാത്രമല്ല. ചൈനയുടെ നിലപാട് റഷ്യക്ക് അനുകൂലമോ ന്യുട്രലോ ആക്കുമെന്നത് എല്ലാവര്ക്കും പ്രവചിക്കാവുന്നത് ആയിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ട് വന്നു സംസാരിച്ചിട്ടും ഇന്ത്യൻ പ്രധാനമന്ത്രി മൂന്നു യൂറോപ്യൻ രാജ്യങ്ങളിൽ യാത്രചെയ്തിട്ടും ഇന്ത്യ ഇപ്പോളും ന്യുട്രൽ ആയ നിലപാട് എടുക്കുന്നതും റഷ്യ വിരുദ്ധ ഉപരോധങ്ങളിൽ പങ്കെടുക്കാത്തതും ലോകത്തിനു ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.

ഇന്ത്യ ഒരു വലിയ രാജ്യമാണ് -വലിയ മാർക്കറ്റ് ആണ് – ഇന്ത്യക്കു ലോകമാസകലം സുഹൃത്തുക്കൾ ഉണ്ട്. അതോടൊപ്പം ഇന്ത്യ എന്ന രാജ്യം ചരിത്രം മറക്കാത്തവർ ആണെന്ന് കൂടി തെളിയിക്കുന്നത് ആണ് ഇപ്പോൾ സംഭവിക്കുന്നത്.

മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ – അമേരിക്കൻ അനുകൂല നിലപാടിൽ നിന്നും മാറി ചിന്തിക്കാനുള്ള തുടക്കം കുറിക്കാനുള്ള പ്രധാന കാരണം ഇന്ത്യയുടെ ഈ നിലപാട് ആണ്. ന്യുട്രൽ ആയ നിലപാടിലേക്ക് മിഡിൽ ഈസ്റ്റ് മാറുന്നത് ഇന്ത്യക്കും ആ രാജ്യങ്ങൾക്കും വളർച്ചയുടെ അടുത്ത ഘട്ടത്തിൽ വളരെ ഉപകാരപ്പെടും എന്നാണ് എന്റെ അഭിപ്രായം .

ഇനി ഇന്ത്യ ആഫ്രിക്കയിൽ നമുക്കുണ്ടായിരുന്ന, സോവിയറ്റ് കാലത്തുണ്ടായിരുന്ന ബന്ധങ്ങൾ തിരിച്ചു നേടിയെടുക്കണം. ആഫ്രിക്കക്ക് ഇന്ത്യയെയും ഇന്ത്യക്ക് ആഫ്രിക്കയെയും വേണ്ടതുണ്ട്. നമുക്ക് ആവശ്യമായ മിനറലുകൾക്കും അവർക്കാവശ്യമായ ടെക്നോളജിക്കും .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.