...
Home News National 110 നിലകൾ; ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ മുംബൈയില്‍ സ്ഥാപിക്കുന്നു

110 നിലകൾ; ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ മുംബൈയില്‍ സ്ഥാപിക്കുന്നു

110 നിലകളിലായി സ്ഥാപിക്കുന്ന ടവറിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ആര്‍എഎം ആന്‍ഡ് എംആര്‍എം എന്ന കമ്പനിയാണ്.

319

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ടവര്‍ മുംബൈയില്‍ സ്ഥാപിക്കും. 110 നിലകളിലായി സ്ഥാപിക്കുന്ന ടവറിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ആര്‍എഎം ആന്‍ഡ് എംആര്‍എം എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍മ്മിതിയാണിത്.

ഹോട്ടലുകള്‍, തീയറ്ററുകള്‍, ഓഫീസ് തുടങ്ങി കെട്ടിടത്തിനുളളില്‍ എല്ലാമുണ്ടാകും.ആർക്കിടെക്റ്റ് ആയ വെങ്കിട്ടപിള്ളയ്ക്കാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ ചുമതല.എസ്ആര്‍എഎം ആന്‍ഡ് എംആര്‍എം എന്ന കമ്പനി മുന്‍പ് ചെയ്തിട്ടുളള എല്ലാ പദ്ധതികളില്‍ നിന്നും ഇത് വേറിട്ട് നിൽക്കുന്നതായി കമ്പനിയുടെ ഡയറക്ടര്‍ രാഘവ് കപൂര്‍ പറഞ്ഞു.

ഇതുവരെ ചെയ്തിട്ടുളള പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരം മാത്രമല്ല. മറിച്ച് രാജ്യത്തിന്റെ വിജയത്തില്‍ പങ്കാളികളാകാനുളള അവസരം കൂടിയാണ് ഈ നിർമ്മാണം.110 നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, സിനിമ തീയറ്റര്‍, അപ്പാര്‍ട്ട്മെന്‍റുകള്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.