...
Home News Kerala ഉത്തരവാദിത്വപ്പെട്ട സംവിധാനങ്ങൾ നോക്കുകുത്തികളാവുമ്പോഴാണ്‌ വ്യക്തികൾക്ക്‌ ഇടപെടലുകൾ നടത്തേണ്ടിവരുന്നത്‌

ഉത്തരവാദിത്വപ്പെട്ട സംവിധാനങ്ങൾ നോക്കുകുത്തികളാവുമ്പോഴാണ്‌ വ്യക്തികൾക്ക്‌ ഇടപെടലുകൾ നടത്തേണ്ടിവരുന്നത്‌

കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതിയിൽമധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാതെ വന്നതോടെയാണ് നിയമ സഹായവുമായി മമ്മൂട്ടി രംഗത്ത് വന്നത്.

252

അട്ടപ്പാടി മധു കേസിൽ നിയമസഹായം വാഗ്ദാനം നല്‍കി നടന്‍ മമ്മൂട്ടി. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയതായി മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതിയിൽമധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാതെ വന്നതോടെയാണ് നിയമ സഹായവുമായി മമ്മൂട്ടി രംഗത്ത് വന്നത്. എന്നാൽ കേസ് നടത്തിപ്പ് സർക്കാർ നിയോഗിക്കുന്ന അഭിഭാഷകൻ തന്നെയാകുമെന്നും ഇവർ വ്യക്തമാക്കി. എന്നാൽ മമ്മൂട്ടി മധു കേസ് ഏറ്റെടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് മമ്മൂട്ടിയുടെ പി ആർ ഒ റോബർട് കുര്യാക്കോസ് വ്യക്തമാക്കുകയും ചെയ്തു.

ഈ നാട്ടിൽ പ്രോസിക്യുഷൻ എന്നത് വീട്ടുകാർക്കു നീതി വാങ്ങി കൊടുക്കാനുള്ള സംവിധാനമാണ്. അപ്പോൾ പിന്നെ സിപിഎംകാരനായ, പാർട്ടി ചാനൽ ചെയർമാൻ കൂടിയായ മമ്മൂട്ടിക്ക് പോലും പിണറായി വിജയൻ സർക്കാരിൽ പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണോ ഇതിൽ നിന്നും മനസിലാക്കേണ്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.