...
Home News International വിലക്കയറ്റത്തിന്റെ ഏറ്റവും അപകടകരമായ വേലിയേറ്റം; പണപ്പെരുപ്പം അമേരിക്കയെ പ്രതിരോധത്തിലാക്കുന്നു

വിലക്കയറ്റത്തിന്റെ ഏറ്റവും അപകടകരമായ വേലിയേറ്റം; പണപ്പെരുപ്പം അമേരിക്കയെ പ്രതിരോധത്തിലാക്കുന്നു

കുറഞ്ഞ വിലക്കായി അവര്‍ സ്റ്റോറില്‍ പോകുകയോ ഓണ്‍ലൈനില്‍ പോകുകയോ ചെയ്യുന്നു. എന്നിട്ടും അവര്‍ക്ക് വേണ്ടത് കണ്ടെത്താന്‍ കഴിയുന്നില്ല.

165

അവസാന മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക വില വര്‍ദ്ധനവ് കാണിക്കുന്ന ഇപ്പോഴത്തെ പണപ്പെരുപ്പം വൈറ്റ് ഹൗസിനെ പ്രതിരോധത്തിലാക്കിയതായി റിപ്പോര്‍ട്ട്. വിപണിയിലെ വിലക്കയറ്റത്തിന്റെ ഏറ്റവും അപകടകരമായ വേലിയേറ്റം എന്നാണ് സൂചന.

സമൂഹത്തിൽ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും വേതനത്തിലെ കുതിച്ചുചാട്ടത്തിന് മേല്‍നോട്ടം വഹിച്ചും പുതിയ സാമൂഹിക പരിപാടികള്‍ സൃഷ്ടിച്ചും ദശലക്ഷക്കണക്കിന് വാക്‌സിനുകള്‍ വിതരണം ചെയ്തും അമേരിക്കക്കാരുടെ ജീവിതം മെച്ചപ്പെടുത്തി എന്ന ബൈഡന്റെ സന്ദേശങ്ങള്‍ക്ക് ഉയര്‍ന്ന പണപ്പെരുപ്പം അപകടകരമാകുകയാണ് സംഭവിക്കുന്നത്. വിപണിയിൽ തുടര്‍ച്ചയായി പലചരക്ക് സാധനങ്ങളുടെയും മറ്റ് സാധനങ്ങളുടെയും വില ഉയരുന്നത് അമേരിക്കകാരില്‍ ആശങ്കയും അതൃപ്തിയും ഉയര്‍ത്തുകായും ചെയ്യുന്നു.

പ്രസിഡന്റ് ബൈഡന്റെ പുതുതായി പാസാക്കിയ ഉഭയകക്ഷി ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ പ്രൊമോട്ട് ചെയ്യുന്നതിനായി ബാള്‍ട്ടിമോര്‍ തുറമുഖത്ത് എത്തിയ ബൈഡന്‍, ഒരു ഗാലന്‍ ഗ്യാസിനോ ഒരു റൊട്ടിക്കോ വേണ്ടിയുള്ള വിലക്കയറ്റം കാണുമ്പോള്‍ ഉപഭോക്താക്കള്‍ അനുഭവിക്കുന്ന വേദനയെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് പറയുകയും ചെയ്തു. രാജ്യത്തെ കുടുംബങ്ങള്‍ക്ക് ചെലവ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് തന്റെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ ജനങ്ങൾ ഇപ്പോഴും വെല്ലുവിളികള്‍ നേരിടുന്നു. നമ്മള്‍ക്ക് അവയെ നേരിടേണ്ടതുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. അനേകം ആളുകള്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് അസ്വസ്ഥരാണ്. അത് എന്തുകൊണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഉയര്‍ന്ന വിലക്കയറ്റം അവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. കുറഞ്ഞ വിലക്കായി അവര്‍ സ്റ്റോറില്‍ പോകുകയോ ഓണ്‍ലൈനില്‍ പോകുകയോ ചെയ്യുന്നു. എന്നിട്ടും അവര്‍ക്ക് വേണ്ടത് കണ്ടെത്താന്‍ കഴിയുന്നില്ല.

ഇതോടൊപ്പം തന്നെ പണപ്പെരുപ്പം വളര്‍ന്നുവരുന്ന ഒരു രാഷ്ട്രീയ പ്രശ്‌നമായി അമേരിക്കയിൽ മാറുന്നുമുണ്ട്. വര്‍ദ്ധിച്ചു വരുന്ന ചെലവുകളില്‍ വോട്ടര്‍മാര്‍ ആശങ്കാകുലരാണെന്ന് നിലവിലെ പോളിംഗ് സൂചിപ്പിക്കുന്നു. മറ്റ് 49 സെനറ്റ് ഡെമോക്രാറ്റുകളുടെ വോട്ട് പോലെ സെനറ്റ് ജോ മഞ്ചിന്റെ വോട്ട് നിര്‍ണായകമാണ്. അതായത് ബൈഡന്റെ സാമൂഹിക ചെലവ് ബില്‍ നിയമം ആക്കണമെങ്കില്‍ അദ്ദേഹത്തിന്റെ വോട്ട് പ്രധാനമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.