...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National സ്വാധീനം ഉറപ്പിക്കുന്ന തൃണമൂലും രാജ്യത്ത് ഇല്ലാതാകുന്ന കോൺഗ്രസ് പ്രസ്ഥാനവും

സ്വാധീനം ഉറപ്പിക്കുന്ന തൃണമൂലും രാജ്യത്ത് ഇല്ലാതാകുന്ന കോൺഗ്രസ് പ്രസ്ഥാനവും

മറ്റു രാഷ്ട്രീയ പാർട്ടുകൾക്ക് നേതാക്കളെ കൊടുക്കുന്ന ഒരു ഏജൻസിയായി കോൺഗ്രസ് മാറുന്ന കാഴ്ചയാണ് സമീപ കാലങ്ങളിൽ രാജ്യത്ത് കാണാൻ കഴിയുന്നത്.

264

ഒരുകാലഘട്ടത്തിൽ പകരം വെക്കാൻ ആളില്ലാതിരുന്ന കോൺഗ്രസ് പ്രസ്ഥാനം സമീപ വർഷങ്ങളിൽ അതിൻ്റെ തകർച്ചയുടെ ഏറ്റവും മൂർദ്ധന്യാവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ജനാധിപത്യ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആർക്കും വിലയെടുക്കാവുന്ന ഒരു രാഷ്ട്രീയ പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ തൃണമൂല്‍ കോണ്‍ഗ്രസ് ചുവടുറപ്പിക്കുന്നതിൻ്റെ ഭാഗമായി ശരിക്കും ഇല്ലാതാകുന്നത് മേഘാലയയിലെ കോൺഗ്രസ് എന്ന പ്രസ്ഥാനമാണ്. കാരണം, കോൺഗ്രസിലെ 12 എംഎല്‍എമാരാണ് ഒറ്റ ദിവസംകൊണ്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

നേരത്തെ അസം, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും നേതാക്കള്‍ തുണമൂലില്‍ എത്തിയിരുന്നു. ഇവിടെയെല്ലാം നഷ്ടമുണ്ടായത് കോൺഗ്രസിനു തന്നെയായിരുന്നുമുൻപ് 2017ലും ഒരു വടക്കുകിഴക്കൻ സംസ്ഥാനത്ത് സമാനമായ സംഭവം നടന്നിരുന്നു. ത്രിപുരയിൽ അന്നും ബിജെപിയിലേക്ക് എത്തപ്പെട്ടത് കോൺഗ്രസ് എംഎൽഎമാർ തന്നെയായിരുന്നു.

മറ്റു രാഷ്ട്രീയ പാർട്ടുകൾക്ക് നേതാക്കളെ കൊടുക്കുന്ന ഒരു ഏജൻസിയായി കോൺഗ്രസ് മാറുന്ന കാഴ്ചയാണ് സമീപ കാലങ്ങളിൽ രാജ്യത്ത് കാണാൻ കഴിയുന്നത്. ഭാവിയിൽ ഒരു പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രാജ്യത്ത് അധികാരത്തിലെത്തുമോ എന്ന കാര്യത്തിൽ ഉന്നതരായ കോൺഗ്രസ് നേതാക്കൾക്കു പോലും ഇപ്പോൾ സംശയമുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.