ഇന്റർനാഷണൽ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ 28-ാമത് പതിപ്പ് ചെന്നൈയിൽ നടക്കുകയാണ് .മലയാളത്തിൽ നിന്നും നാല് ഡോക്യൂമെന്ററികൾ ഫെസ്റിവലിൽ പ്രദർശിപ്പിക്കുന്നു. കടൽ ഉയിർപ് ( നദീം നൗഷാദ് ), റിക്കാർഡ് ഡാൻസ് ( ഷിഹാബ് ഓങ്ങല്ലൂർ ), സത്യ പുല്ലു ( രാംദാസ് കടവല്ലൂർ ) തിരുവരങ്ങർ ( ഷാജി എ ജോൺ ) എന്നിവയാണ് മലയാളത്തിൽ നിന്നുള്ള ഡോക്യൂമെന്ററികൾ

വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങൾ ഉൾപ്പെടെ നഗരത്തിലെ വിവിധ വേദികളിൽ പരിപാടികൾ നടക്കുന്നു.ചെന്നൈയിലെ ഗൊയ്‌ഥെ-ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മരുപകം എന്ന സംഘടന സ്ഥാപിച്ച മത്സരാധിഷ്ഠിതമല്ലാത്ത ഒരു ഫെസ്റ്റിവൽ ആണ് ഇത് . സാമൂഹിക നീതി എന്ന വിഷയത്തിലുള്ള ഇന്ത്യൻ, അന്തർദേശീയ സിനിമകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ മേള രൂപീകരിച്ചത്.



