...
Home News Kerala ഐഎൻടിയുസി എസ് ടിയു; ആദ്യം ചെയ്യണ്ടത് കോണ്ഗ്രസ്, മുസ്‌ലീം ലീഗ്...

ഐഎൻടിയുസി എസ് ടിയു; ആദ്യം ചെയ്യണ്ടത് കോണ്ഗ്രസ്, മുസ്‌ലീം ലീഗ് പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിക്കുക എന്നതാണ്

ഐഎൻടിയുസിയുടെ ദേശീയ കമ്മറ്റി അംഗവും സംസ്ഥാന അധ്യക്ഷനുമായ ആർ.ചന്ദ്രശേഖറിനെ സോഷ്യൽ മീഡിയകളിൽ അധിക്ഷേപിക്കാനും തങ്ങളുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനും മുന്നിൽ നിന്നത് കോണ്ഗ്രസ് അണികൾ തന്നെയായിരുന്നു.

147

| പികെ ശ്രീകാന്ത്

ഐഎൻടിയുസി എസ് ടിയു തുടങ്ങിയ തൊഴിലാളി സംഘടനകൾ ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ ആദ്യം ചെയ്യണ്ടത് കോണ്ഗ്രസ്,മുസ്‌ലീം ലീഗ് പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിക്കുക എന്നതാണ്. രാജ്യം സാക്ഷ്യം വഹിച്ച 48 – മണിക്കൂർ ഐതിഹാസിക തൊഴിലാളി പണി മുടക്കിൽ ധാർമികമായ പിന്തുണ പോലും നൽകാതെ പണിമുടക്കിനെ ഇത്രമേൽ അധിക്ഷേപിച്ച മറ്റു രാഷ്ട്രീയ പാർട്ടികൾ വേറെ കാണില്ല.


തൊഴിലാളി എന്ന പദത്തോട് ഇത്രമേൽ വെറുപ്പ് വച്ചു പുലർത്തുന്ന അധികാരമെന്ന ഒരേയൊരു അപ്പ കഷണത്തിന് പുറകെ കൂടുന്ന ഈ വലത് കൂട്ടങ്ങൾക്കിടയിൽ തൊഴിലാളി എന്ന വർഗ്ഗ സ്വത്വത്തോടെ നില നിൽക്കുക എന്നത് തന്നെ പരിഹാസ്യമാണ്.

കഴിഞ്ഞ രണ്ട് നാളുകളിൽ കേരളത്തിലെ തെരുവുകളായ തെരുവുകൾ മുഴുവനും തൊഴിലാളി പണിമുടക്ക് കേന്ദ്രങ്ങളിൽ, പ്രകടനങ്ങളിൽ സി.പി.ഐ.(എം ) കേന്ദ്ര കമ്മറ്റി അംഗങ്ങൾ മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ നിറഞ്ഞു നിന്നു.അതേ പ്രകടനങ്ങളിൽ ഐഎൻടിയുസികാരന്റെയും എസ് ടിയുകാരന്റെയും കൈകൾ ചേർത്തു പിടിച്ചു.അതേ സമയം സോഷ്യൽ മീഡിയയിൽ കോണ്ഗ്രസ്-ലീഗ് അണികൾ പണിമുടക്കിമെതിരായ സംഘികളുടെ മെറ്റിരിയലുകളും ട്രോളുകളും ഷെയർ ചെയ്ത് അധിക്ഷേപിച്ചു പുളകം കൊണ്ടു. ഐഎൻടിയുസിയുടെ ദേശീയ കമ്മറ്റി അംഗവും സംസ്ഥാന അധ്യക്ഷനുമായ ആർ.ചന്ദ്രശേഖറിനെ സോഷ്യൽ മീഡിയകളിൽ അധിക്ഷേപിക്കാനും തങ്ങളുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനും മുന്നിൽ നിന്നത് കോണ്ഗ്രസ് അണികൾ തന്നെയായിരുന്നു.

ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ ഐഎൻടിയുസി പ്രതിഷേധങ്ങളെ തള്ളി പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.ഇവർക്കാർക്കേലും തൊഴിൽ നിയമ ഭേദഗതികളോ ലേബർ കോഡുകളോ കേട്ടു കേൾവിയോ അതിനെ കുറിച്ചു നാല് വാചകം പറയാനോ സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. ഇന്നലെ സഖാവ് എളമരം കരിം എന്ന സി.പി.ഐ.എമ്മിന്റെ ഏറ്റവും ഉയർന്ന കമ്മറ്റിയായ കേന്ദ്ര കമ്മറ്റിയുടെ അംഗത്തിന്റെ ഒരു പ്രസംഗം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.തൊഴിൽ നിയമങ്ങളെ കുറിച്ചും തൊഴിലാളി പ്രശ്നങ്ങളെ കുറിച്ചും പണിമുടക്കുകളുടെ ആവശ്യത്തെ കുറിച്ചുമുള്ള ഒരു കോപ്പി ബുക്ക് ടെക്സ്റ്റാണ് ആ പ്രസംഗം.

അത് പോലൊന്ന് ചിന്തിക്കാനോ നിങ്ങൾക്കായി മുന്നിൽ നിന്ന് പറയാനോ ആവതുള്ള ഏതെങ്കിലും നേതാവിനെ നിങ്ങളുടെ പാർട്ടിയിൽ നിന്ന് കണ്ടു കിട്ടുമോ. പോട്ടെ,ഈ പണിമുടക്കിനെ അനുകൂലിച്ചു രണ്ട് വാക്ക് മിണ്ടിയ നാല് നേതാക്കളെ കാണിച്ചു തരാൻ സാധിക്കുമോ.

ലീഗും തൊഴിലാളിയും എന്നത് തന്നെ ഓക്സിമൊറോണാണ്.അവിടെ പിന്നെ പ്രത്യേകിച്ചു തൊഴിലാളി രാഷ്ട്രീയത്തിന് പ്രസക്തിയൊന്നുമില്ല.എങ്കിലും വടക്കൻ മലബാറിൽ ഈ തൊഴിലാളി പണിമുടക്കിൽ STU സാനിധ്യം എടുത്തു പറയേണ്ടത് തന്നെയാണ്.ആ സമയം ലീഗ് അണികൾ പണിമുടക്ക് മൂലം കച്ചവടം നഷ്ടപ്പെടുന്ന മുതലാളി പരിഭവങ്ങൾ പറഞ്ഞു സങ്കടം കൊള്ളുകയായിരുന്നു.

തൊഴിലാളി എന്ന പദത്തിന് വർഗ്ഗ രാഷ്ട്രീയം എന്ന അർത്ഥം മാത്രമേയുള്ളൂ.ആ രാഷ്രീയത്തിന്റെ പ്രയോക്താക്കളുടെ കൂടെ കൂടുക,രാഷ്ട്രീയമായി സംഘടിക്കുക എന്നല്ലാതെ തൊഴിലാളി വർഗ്ഗത്തിന് മുന്നിൽ മറ്റു ഉപാധികളില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.