...
Home News Kerala ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ ശാസ്ത്രീയ തെളിവ് തേടി അന്വേഷണ സംഘം

ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ ശാസ്ത്രീയ തെളിവ് തേടി അന്വേഷണ സംഘം

ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ച കത്ത്, കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്

167

തിരുവനന്തപുരം കോർപറേഷനിലെ നിയമന ശുപാർശ കത്ത് വിവാദ അന്വേഷണം പുരോ​ഗമിക്കുന്നു. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ച കത്ത്, കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ഓഫീസിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രൻെറ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

ആരോഗ്യ വകുപ്പിലേക്കുള്ള ശുപാർശ കത്ത് വ്യാജമെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തത്. ആരാണ് കത്ത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.