ചാറ്റ് ജി.പി.ടിയിലൂടെ പണി കിട്ടുമോ; നയം മാറ്റി കമ്പനി

'മിലിട്ടറി', 'യുദ്ധം' തുടങ്ങിയ വാക്കുകളൊന്നും ഇനിയങ്ങോട്ട് നിഷിദ്ധമാകില്ലെന്നാണ് പുതിയ നയം.

ലോകത്തെ ഏറ്റവും ജനകീയമായ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയുടെ സാധ്യതകളെക്കുറിച്ച് ആവേശത്തോടെയും കൗതുകത്തോടെയുമാണ് ആളുകൾ സംസാരിക്കാറുള്ളത്. ചോദിച്ചാൽ എന്തും സാധിച്ചുതരുന്ന ഉപകരണമെന്ന നിലയിലാണ് ചാറ്റ്ബോട്ടുകളെ ഉപയോക്താക്കൾ സമീപിക്കാറുള്ളതും. യു ട്യൂബിൽ എങ്ങനെ നല്ലൊരു വിഡിയോ നിർമിക്കാമെന്ന് ചോദിച്ചാൽ മികച്ച നിർദേശങ്ങളടങ്ങിയ മറുപടി ഉടൻ ലഭിക്കും. ചില ചാറ്റ് ബോട്ടുകൾ ഒരു വിഡിയോതന്നെ നിർമിച്ച് കാണിക്കുകയും ചെയ്യും. പക്ഷേ, എങ്ങനെ ഒരു ആയുധം നിർമിക്കാം, അല്ലെങ്കിൽ ആണവായുധം വികസിപ്പിക്കുന്നതെങ്ങനെയെന്ന ചോദ്യത്തി ന് ചാറ്റ് ജി.പി.ടിയിൽനിന്ന് മറുപടിയൊന്നും ലഭിക്കില്ല.

ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപൺ എ.ഐയുടെ നയത്തിന്റെ ഭാഗമാണത്. മാനവകുലത്തിന് ദോഷകരമായ ഒരു കാര്യത്തിനും കൂട്ടുനിൽക്കില്ലെന്നാണ് കമ്പനിയുടെ പോളിസി. പക്ഷേ, ജനുവരിയിൽ ഈ പോളിസിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് കമ്പനി. ‘മിലിട്ടറി’, ‘യുദ്ധം’ തുടങ്ങിയ വാക്കുകളൊന്നും ഇനിയങ്ങോട്ട് നിഷിദ്ധമാകില്ലെന്നാണ് പുതിയ നയം. ഇതനുസരിച്ച്, ആയുധ നിർമാണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചില സൂചനകളെങ്കിലും മറുപടിയായി ലഭിക്കും. ‘ദി ഇൻ്റർസെപ്റ്റ്’ എന്ന ജേണലാണ് ഓപൺ എ.ഐയുടെ നയംമാറ്റം റിപ്പോർട്ട് ചെയ്തത്.

അടുത്തകാലത്തായി പെൻ്റഗൺ പോലുള്ള സംഘങ്ങളുമായി ചേർന്ന് ഓപൺ എ.ഐ ചില പ്രോജക്ടുകൾ ചെയ്യുന്നുണ്ട്. സൈബർസുരക്ഷയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണവ. സ്വാഭാവികമായും പെന്റഗണിൻ്റെ ഇത്തരം പരിപാടികൾ സൈനികാവശ്യങ്ങൾക്കു കൂടി വേണ്ടിയാകും. അമേരിക്കയുടെ ഡിഫൻസ് അഡ്വാൻസ്‌ഡ് റിസേർച്ച് പ്രൊജക്റ്റ് ഏജൻസിയുമായി ചേർന്നും ഓപൺ എ.ഐ പ്രവർത്തിക്കുന്നുണ്ട്. ഇവയും സൈനികാവശ്യങ്ങൾക്കുള്ളതാണ്. ഇതിന്റെ ഭാഗമായിട്ടാണ് നയം മാറ്റമെന്നാണ് സൂചന. ഈ നയമാറ്റം വലിയ ആശങ്കകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾക്ക് ആണവായുധങ്ങൾവരെ വികസിപ്പിക്കാൻ ഈ നയം മാറ്റത്തിലൂടെ സാധിച്ചേക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ ഇടിവ്; സാംസങ് ഒന്നാമതെത്തിയത് എങ്ങിനെ എന്നറിയാം

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പന മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...