...
Home Entertainments PVR-INOX പ്രശ്നത്തിൽ മലയാള സിനിമ ഉലയുന്നുവോ?

PVR-INOX പ്രശ്നത്തിൽ മലയാള സിനിമ ഉലയുന്നുവോ?

മലയാള ഭാഷയിലും അതേ സമയം ഈ സിനിമകളുടെ മറ്റു ഭാഷ തർജ്ജമകളെയും ഈ പ്രശ്നം പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ തെലുങ്ക് ഫിലിം ചേമ്പർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

427

മലയാള സിനിമകൾ ഓരോന്നും ഇൻഡസ്ട്രി ഹിറ്റുകളും കളക്ഷൻ റെക്കോർഡുകളും ബേധിച്ചുക്കൊണ്ട് മുന്നേറുന്ന കാഴ്ചയാണ് 2024 ൽ സിനിമ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. വാലിബനും ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും വർഷങ്ങൾക്ക് ശേഷവും ആവേശവും എന്നിങ്ങനെ പുറത്തിറങ്ങുന്ന ഓരോ സിനിമയും റെക്കോർഡുകൾ ആണ് വാരികൂട്ടുന്നത്.

ഈ സമയത്ത് നിർണ്ണായക നീക്കവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യയിലെ തന്നെ ഭീമൻ സ്ക്രീനിംഗ് ടീം ആയ PVR ഉം INOX ഉം. ഇന്ത്യയിൽ ഉടനീളം ഉള്ള മലയാള സിനിമ പ്രദർശനം നിർത്തിവെച്ചുകൊണ്ടാണ് പ്രശ്നങ്ങൾക്ക് ആരംഭം കുറിച്ചിരിക്കുന്നത്. വെർച്വൽ പ്രിന്റ് ഫീ സംബന്ധിച്ചുകൊണ്ട് മലയാളം സിനിമ നിർമ്മാതാക്കളുമായുള്ള തിയേറ്റർ ഉടമകളുടെ പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് PVR ന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ കടുത്ത തീരുമാനം വന്നിരിക്കുന്നത്.

മലയാള ഭാഷയിലും അതേ സമയം ഈ സിനിമകളുടെ മറ്റു ഭാഷ തർജ്ജമകളെയും ഈ പ്രശ്നം പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ തെലുങ്ക് ഫിലിം ചേമ്പർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പുതുതായി റിലീസ് ചെയ്ത മൂന്ന് മലയാള സിനിമകളും മികച്ച അഭിപ്രായം നേടി മുന്നേറുന്ന സാഹചര്യത്തിൽ ഇതരത്തിൽ ഉയർന്നു വന്ന പ്രശ്നം കാരണം വലിയ പ്രതിസന്ധി ഉയർത്തി എന്നതാണ് സിനിമ പ്രവർത്തകരുടെ അഭിപ്രായം.

നിലവിൽ പല ചർച്ചകളും നടന്നു എങ്കിൽപോലും ഒരു ഫലവും ഉണ്ടായില്ല എന്നതാണ് കാണാൻ സാധിക്കുന്നത്. വരും ചർച്ചകളിൽ എങ്കിലും പ്രശ്നം പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിൽ ആണ് സിനിമ പ്രേമികൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.