...
Home Sports ഖത്തർ അട്ടിമറികളുടെ ലോകകപ്പായി മാറുന്നുവോ?

ഖത്തർ അട്ടിമറികളുടെ ലോകകപ്പായി മാറുന്നുവോ?

അർജന്‍റീനയ്‌ക്ക് പിന്നാലെ ഇന്ന് അടിതെറ്റി ലോക ചാമ്പ്യൻമാരായ ജർമനിയും വീണു .ഏഷ്യൻ ഭൂഖണ്ഡത്തിലെ കരുത്തരായ ജപ്പാന്‍റെ ആക്രമണത്തിന് മുന്നിലാണ് ജർമനി പരാജയപ്പെട്ടത്.

153

ഇതുവരെയുള്ള മത്സര ഫലങ്ങൾ നോക്കിയാൽ അട്ടിമറികളുടെ ലോകകപ്പായി മാറിയിരിക്കുകയാണ് ഖത്തർ ലോകകപ്പ്. അർജന്‍റീനയ്‌ക്ക് പിന്നാലെ ഇന്ന് അടിതെറ്റി ലോക ചാമ്പ്യൻമാരായ ജർമനിയും വീണു .ഏഷ്യൻ ഭൂഖണ്ഡത്തിലെ കരുത്തരായ ജപ്പാന്‍റെ ആക്രമണത്തിന് മുന്നിലാണ് ജർമനി പരാജയപ്പെട്ടത്.

ഇന്നത്തെ മത്സരത്തിൽ 2-1നായിരുന്നു ജപ്പാന്‍റെ മിന്നുന്ന ജയം.75-ാം മിനിട്ടുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ജർമനിയെ ഏട്ടു മിനിട്ടിനിടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ കൊണ്ടാണ് ജപ്പാൻ അടിയറവ് പറയിച്ചത്. ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി.

കഴിഞ്ഞ ദിവസം ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയോട് അർജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റ് ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ്, ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ ഖലീഫ സ്റ്റേഡിയത്തിൽ ഇതേ സ്കോറിന് ജപ്പാൻ ജർമനിയെ അട്ടിമറിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.