ഇത് മനസ്സറിയും യന്ത്രം; അവകാശവാദവുമായി ശാസ്ത്രജ്ഞർ

ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് സാങ്കേതികവിദ്യയിലെ സുപ്രധാനമായ കണ്ടെത്തൽ ആയാണ് ഇതിനെ അടയാളപ്പെടുത്തുന്നത്.

മനുഷ്യന്റെ ചിന്തകൾക്ക് ഒരിക്കലും കടിഞ്ഞാൺ ഇടാൻ സാധ്യമല്ല. നടക്കുന്നതും നടക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ മനുഷ്യർ നിത്യജീവിതത്തിൽ ആലോചിച്ച് കൂട്ടാറുണ്ട്. ഓരോരുത്തരുടെയും ചിന്ത നിലവാരം അനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ബാല്യ കൗമാര പ്രായം കഴിഞ്ഞാൽ മനുഷ്യൻ ഏറ്റവും കൂടുതൽ ചിന്തിക്കുന്ന ഒന്നാണ് എതിരെ നിൽക്കുന്ന ആളിന്റെ മനസ് വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നത്. ഈ ചിന്ത ഏകദേശം എല്ലാവർക്കും ഒരു പോലെ ആയിരിക്കും. അത്തരത്തിൽ മറ്റൊരാളുടെ മനസ്സ് വായിക്കാൻ ശേഷിയുള്ള ഒരു യന്ത്രത്തെ കുറിച്ച് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടും ഉണ്ടാകും. പലരുടെയും ഭാവനയിലും അതുണ്ടാകും. എന്നാൽ, ശാസ്ത്രം ഇതിനകം തന്നെ ഇതിനെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കാൽടെക്) ശാസ്ത്രജ്ഞർ ആണ് മനുഷ്യന്റെ മനസ്സ് വായിക്കാനും ചിന്തകളെ തത്സമയം അക്ഷരങ്ങളിലേക്ക് വിവർത്തനം ചെയ്യാനും കഴിയുന്ന ഒരു യന്ത്രം വികസിപ്പിച്ചതായി അവകാശപ്പെടുന്നത്. യന്ത്രത്തിന് 79% കൃത്യതാ നിരക്ക് ഉണ്ടെന്ന് കണ്ടെത്തിയതായും അവകാശപ്പെടുന്നു. ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) സാങ്കേതികവിദ്യയിലെ സുപ്രധാനമായ കണ്ടെത്തൽ ആയാണ് ഇതിനെ അടയാളപ്പെടുത്തുന്നത്. 100% കൃത്യതയോടെ ഇത് വിജയകരമായാൽ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിൽ സമൂലമായ മാറ്റമായിരിക്കും ഈ കണ്ടെത്തൽ കൊണ്ടുവരുന്നത്. രണ്ടു വ്യക്തികളുടെ തലച്ചോറുമായി ചെറിയ ഇലക്ട്രോഡുകൾ പതിപ്പിച്ചാണ് ചിന്തിക്കുന്ന കാര്യങ്ങളെ തൽസമയം ഡി കോഡ് ചെയ്ത് എടുക്കുന്നത്. നിലവിൽ കണ്ടെത്തിയ യന്ത്രം ചിന്തകളെ 79% കൃത്യതയോടെ ഡീകോഡ് ചെയ്തെടുക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

എങ്കിൽ കൂടിയും ഈ സാങ്കേതികവിദ്യ ഇപ്പോഴും വളരെ പ്രാരംഭ ഘട്ടത്തിലാണെന്നും വെറും “ആറ് വാക്കുകളിൽ” മാത്രമായി ഇതിനെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഈ സാങ്കേതികവിദ്യ, വിജയകരമായാൽ സംസാരശേഷിയും ശാരീരികമായി ചലനശേഷിയും ഇല്ലാത്ത രോഗികളെ സഹായിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇത്തരം അവസ്ഥകളിൽ ഉള്ളവരുടെ ചിന്തകൾ അറിയിക്കുന്നതിനും മറ്റുള്ളവരുമായി ഫലപ്രദമായ ആശയവിനിമയത്തിൽ ഏർപ്പെടുന്നതിനുമുള്ള ഒരു മികച്ച മാർഗ്ഗമായി ഈ കണ്ടെത്തൽ മാറും എന്നും ശാസ്ത്രജ്ഞർ പറയുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പഴയ ഫോണുകളിൽ സെപ്റ്റംബർ 8 മുതൽ വാട്സാപ്പില്ല; പണി കിട്ടുമോ എന്ന് പരിശോധിക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന നിർണ്ണായകമായ ഒരു മാറ്റത്തിന് വാട്സാപ്പ് തയ്യാറെടുക്കുന്നു. 2026 സെപ്റ്റംബർ 8 മുതൽ പഴയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ വാട്സാപ്പ് സേവനം പൂർണ്ണമായും ലഭ്യമാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 6.0-ന് താഴെയുള്ള (ആൻഡ്രോയിഡ് 5.0, 5.1 ഉൾപ്പെടെ) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക. വാട്സാപ്പ് മെസഞ്ചർ ഉപയോഗിക്കുന്ന...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...