| ശ്രീകാന്ത് പികെ
തലപൊട്ടി ചോര ഒലിക്കുന്നതും മുഖത്തും ശരീരത്തിലും പരിക്കേറ്റ് വേദനയിൽ കരയുന്നതുമായ പോലീസുകാരുടെ വീഡിയോ കണ്ടു. പോലീസ് വാഹനങ്ങൾ തല്ലി തകർത്തിരിക്കുന്നു. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ മുതൽ പല സംഘടനകളും നാട്ടിൽ സമരം നടത്താറുണ്ട്. നിയമം ലംഘിച്ചു സമരം ചെയ്താൽ പോലീസ് അറസ്റ്റ് ചെയ്യും, നിയമ ലംഘന സമരം നയിക്കുന്നവർ അറസ്റ്റ് വരിക്കും. ഇതാണ് സമരത്തിന്റെ കാര്യത്തിൽ മര്യാദയുള്ള സമീപനം.
വിഴിഞ്ഞത്ത് പാതിരി മാഫിയയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സമരക്കാർ പോലീസ് സ്റ്റേഷൻ വളയുന്നു, പോലീസ് സ്റ്റേഷൻ ആക്രമിക്കുന്നു, വാഹനങ്ങളും വയർലെസ് സെറ്റുകളും തകർക്കുന്നു, പോലീസുകാരെ മർദ്ധിച്ചു ഗുരുതരാവസ്ഥയിലാക്കുന്നു. രാജ്യത്ത് കേരളത്തിന് വെളിയിൽ വേറെ എവിടെയാണെങ്കിലും ഇപ്പോൾ മൂന്ന് റൗണ്ട് വെടി വെപ്പ് കഴിഞ്ഞു കാണുമായിരുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയേയും ഭരണ ഘടനാ സംവിധാനങ്ങളേയും വക വെക്കാതെ സാമാന്തര റിപ്പബ്ലിക് നടത്താൻ ഇവിടെ മധ്യ കാലത്തിലെ പൗരോഹത്യ ഭരണമൊന്നും വന്നിട്ടില്ല.
ഹൈ കോടതി ഉത്തരവിനെ തുടർന്ന് തുറമുഖ നിർമ്മാണം ആരംഭിച്ചയിടത്തേക്ക് പാറകളുമായി വന്ന ലോറികൾ സമരക്കാർ ആക്രമിക്കുകയും ചില്ലുകൾ തകർക്കുകയും ജോലിക്കാരെ മർദ്ധിക്കുകയും ചെയ്താൽ ഇന്ത്യയിൽ എവിടെയുമുള്ള പോലീസ്, ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കേസെടുത്ത് അകത്തിടും. പക്ഷേ വിഴിഞ്ഞം ലത്തീൻ സഭക്ക് പതിച്ചു നൽകിയ സമാന്തര രാജ്യമാണെന്നാണ് ആ സാമൂഹ്യ ദ്രോഹികൾ കരുതുന്നത്. അവർ എന്ത് ചെയ്‌താലും കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ ഒന്നും പാടില്ല.
ഈ കലാപ കാരികളെ, നാടിന്റെ ക്രമ സമാധാനം തകർക്കുന്ന തീവ്രവാദികളെ നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യണം. ഇപ്പോൾ സുവർണ്ണാവസരമായി കാണുന്ന പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ കേരളത്തിന്റെ സോഷ്യൽ ഹാർമണിയുടെ നെഞ്ചത്തേക്ക് ആണിയടിക്കുകയാണ്.



