| സുരേഷ് കീഴാറ്റൂർ
അതിവൈകാരികതയുടെ തലത്തിൽ ജയിച്ചവരെയൊക്കെ വിവേകം വീണ്ടെടുക്കപെട്ട ജനത അതേ ഇടത്തിൽ കാലുവാരി മലർത്തിയടിച്ചിട്ടുണ്ട്. മാധ്യമപരിലാളനക്ക് അപ്പുറം ജനാധിപത്യത്തിന്റെ കാണാചുഴികൾ നേരിട്ട് വന്നവർ, പ്രതിസന്ധികളിലും രാഷ്ട്രീയത്തെ വ്യക്തിഗതമായി വിലയിരുത്താത്തവർ ജനാധിപത്യത്തിന്റെ ഉന്നതശ്രെണികൾ ചവുട്ടികയറും.
കേരളരാഷ്ട്രീയത്തിലെ മുടിചൂടാമന്നൻ ഉമ്മൻചാണ്ടി മരിച്ചിട്ട് കല്ലറയിലെ മെഴുകുതിരി കെടുന്നതിന് മുൻപ് നടന്ന തെരെഞ്ഞെടുപ്പിൽ അതും അദ്ദേഹത്തിന്റെ മകൻചാണ്ടി ഉമ്മൻ മത്സരിച്ച തെരെഞ്ഞെടുപ്പിൽ സഹതാപതരംഗത്തിനും മീതെ ജയിക്ക് തോമസ് വിതറിയിട്ട വികസന ചോദ്യങ്ങളോട് എം എൽ എ ആയ ചാണ്ടിഉമ്മന് മുഖം തിരിക്കാനാവില്ല. കഴിവും കഴിവ്കേടും അവിടെ മാറ്റുരക്കപെടുക തന്നെ ചെയ്യും.
സഹതാപതരംഗം വീശിയടിക്കുമ്പോഴും പുതുപള്ളിയുടെ വികസനത്തിന്റെ തുടർച്ചയായ രാഷ്ട്രീയ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ ചാണ്ടി ഉമ്മന് അപ്പൻ രാമനാകുന്ന അമ്മ സീതയാകുന്ന ചമൽക്കാരങ്ങൾക്ക് പിന്നിൽ ഒളിക്കേണ്ടി വന്നതും തിരെഞ്ഞെടുപ്പ് കാലത്ത് ബൂത്തിലെ തിരക്കിന് പ്രതിവിധി തിരക്കില്ലാത്ത അടുത്ത ബൂത്തിൽ വോട്ട് ചെയ്യാൻ സൗകര്യം വേണം എന്ന തന്റെ അജ്ഞത സ്വയം വെളിവാക്കപ്പെട്ടതും
വികസനം കൃഷിഭവൻ, കെ എസ് എഫ് ഇ ബ്രാഞ്ചുകളും ആണ് എന്നതും തമാശ തന്നെയാണ്.
പുതുപ്പള്ളിക്ക് ഉമ്മൻചാണ്ടിയുടെ 53കൊല്ലത്തെ വികസനം മതി അതാണ് ജനം തീരുമാനിച്ചത് എന്ന് അച്ചുഉമ്മൻ പറയുമ്പോൾ, മരിച്ച ഉമ്മൻ ചാണ്ടിയാണു മത്സരിച്ചത് എന്ന് മകൻ പറയുമ്പോൾ ജയിച്ചത് ജനങ്ങൾ അല്ല അതി വൈകാരികതയാണ്. പരാജയത്തിലും ഇടറാത ഇടതു രാഷ്ട്രീയം സൗമ്യമായി പങ്ക് വെക്കുന്ന ജെയ്ക് സി തോമസ്ഒരു മാതൃകയാണ്. തോൽവിയിലും ജയിച്ചു നിൽക്കാൻ കഴിയുന്ന അപൂർവം ചിലരിലൊരാൾ.



