...
Home News International ലോകത്തിലെ ശക്തമായ പാസ്പോർട്ട്‌ ജപ്പാന്; ആദ്യപത്തിൽ യൂറോപ്യൻ ആധിപത്യം

ലോകത്തിലെ ശക്തമായ പാസ്പോർട്ട്‌ ജപ്പാന്; ആദ്യപത്തിൽ യൂറോപ്യൻ ആധിപത്യം

പാസ്പോർട്ടിൽ ശക്തികേന്ദ്രങ്ങളായ ജപ്പാനും സിംഗപ്പൂരിനും പിന്നാലെയുള്ളത് നാല് യൂറോപ്യൻ രാജ്യങ്ങളാണ്.

284

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാനും സിംഗപ്പൂരിനും സ്വന്തമെന്നാണ് 2024 ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയിൽ പറയുന്നത്. ജപ്പാൻ, സിംഗപ്പൂർ പൗരന്മാർക്ക് 194 രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാം. സൂചികയില ആദ്യ പത്ത് സ്ഥാനങ്ങളിൽ പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യമാണ്. പാസ്പോർട്ടിൽ ശക്തികേന്ദ്രങ്ങളായ ജപ്പാനും സിംഗപ്പൂരിനും പിന്നാലെയുള്ളത് നാല് യൂറോപ്യൻ രാജ്യങ്ങളാണ് – ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ. അതേസമയം, ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ച് പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷമാദ്യം 85 -ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ അഞ്ച് രാജ്യങ്ങളെ പിന്തള്ളിയാണ് മുന്നിലെത്തിയത്ത്. നിലവിൽ 62 രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ പൗരന്മാർക്ക് വിസ ഇല്ലാതെ സഞ്ചരിക്കാനാകുക.

ഫിൻലാൻഡിനും സ്വീഡനോടും ചേർന്ന് ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുണ്ട്. 193 രാജ്യങ്ങളിലേക്കാണ് ദക്ഷിണ കൊറിയൻ പൗരന്മാർക്ക് യാത്ര ചെയ്യാനാവുക. ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്, 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇത്തവണ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് ബ്രിട്ടൻ നാലാം സ്ഥാനത്തെത്തി. 191 രാജ്യങ്ങളാണ് വിസയില്ലാതെ സന്ദര്‍ശിക്കാനാവുന്നത്. വിസയില്ലാതെ 28 രാജ്യങ്ങൾ മാത്രം സന്ദർശിക്കാവുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ളത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആണ്. 55-ാം സ്ഥാനത്ത് നിന്നാണ് ഇത്തവണ 11-ാം സ്ഥാനത്തേക്കുള്ള യുഎഇയുടെ മുന്നേറ്റം. ചൈനയും യുക്രെയ്നുമാണ് പട്ടികയിൽ ശ്രദ്ധേയ മുന്നേറ്റം നടത്തിയ മറ്റ് രണ്ട് രാജ്യങ്ങൾ. യുക്രെയ്നും ചൈനയും യഥാക്രമം 62, 32 സ്ഥാനത്താണുള്ളത്. 148 രാജ്യങ്ങളിലേക്കാണ് യുക്രെയ്നിൽ നിന്നും സന്ദർശിക്കാനാകുക, ചൈനയിൽ നിന്നും 85 രാജ്യങ്ങളും.

ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം 2006ന് ശേഷം ആഗോളതലത്തിൽ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന സ്ഥലങ്ങളുടെ ശരാശരി എണ്ണത്തിൽ ഇരട്ടി വർധനവാണുണ്ടായത്. 2006ൽ 58 ആയിരുന്നത് 2024ലേക്ക് കടക്കുമ്പോൾ 111 ആയി വർധിച്ചിട്ടുണ്ട്. മുൻകൂർ വിസയില്ലാതെ ഓരോ രാജ്യത്തെയും പൗരന്മാര്‍ക്ക് സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം അനുസരിച്ചാണ് ഹെൻലി പാസ്‌പോർട്ട് സൂചിക രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ വെച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) നൽകുന്ന വിശദമായ ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.