12 September 2026
Home News International റഷ്യക്കെതിരെ അമേരിക്കയോടൊപ്പം നിൽക്കാൻ ജപ്പാനും; കിഴക്കൻ ഉക്രെയ്‌നിൽ പിരിമുറുക്കം വർദ്ധിക്കുന്നു

റഷ്യക്കെതിരെ അമേരിക്കയോടൊപ്പം നിൽക്കാൻ ജപ്പാനും; കിഴക്കൻ ഉക്രെയ്‌നിൽ പിരിമുറുക്കം വർദ്ധിക്കുന്നു

റഷ്യ സ്വീകരിച്ച നടപടി അസ്വീകാര്യവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്,പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

440

ഉക്രെയ്‌നിൽ റഷ്യയുടെ അധിനിവേശം സംജാതമായാൽ റഷ്യയ്‌ക്കെതിരായ ഉപരോധത്തിൽ അമേരിക്കയുടെയും, ജി 7 വ്യാവസായിക രാജ്യങ്ങളുടെയും, തീരുമാനത്തിനൊപ്പം നിൽക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ജപ്പാൻ രംഗത്തെത്തി.

റഷ്യ ഇപ്പോൾ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കുന്ന കിഴക്കൻ ഉക്രെയ്‌നിലെ രണ്ട് പ്രദേശങ്ങളിലേക്ക് റഷ്യൻ നേതാവ് സൈന്യത്തിന് അയച്ചതോടെയാണ് ലോകത്തിലെ മൂന്നാം നമ്പർ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരീകരണം. റഷ്യ സ്വീകരിച്ച നടപടി അസ്വീകാര്യവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്,പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതുകൊണ്ടുതന്നെ ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ പ്രതികരണത്തിന് ജപ്പാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ജി 7 പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്ന ജർമ്മനിയുടെ നേതാവ് ഒലാഫ് ഷോൾസുമായി കിഷിദ ടെലിഫോൺ ചർച്ചകൾ നടത്തിയിരുന്നു. രണ്ടുപേരും ഉക്രെയ്ൻ വിഷയത്തിൽ സഹരിക്കുവാൻ തീരുമാനിച്ചുവെന്നും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്നും കിഷിദയുടെ ഓഫീസ് അറിയിച്ചു.

റഷ്യ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കും നടപടികൾക്കും മറുപടിയായി റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിക്കുമെന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ഈ വിവരം തങ്ങളുടെ സഖ്യകക്ഷികളുമായ ചർച്ച ചെയ്തു വരികയാണെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. നേരത്തെ 2014-ൽ ക്രിമിയ പിടിച്ചടക്കിയതിനു പിന്നലെ റഷ്യയ്ക്കു മേൽ ജപ്പാൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു.