ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ജസ്പ്രീത് ബുംറ

ഇന്ത്യയിൽനിന്ന് ഒരു പേസ് ബൗളർ ഈ ബഹുമതിക്ക് അർഹനാകുന്നത് ചരിത്രത്തില്‍ ആദ്യമായാണ് . 2024 ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ഇലവനിലും ബുംറ ഇടം പിടിച്ചിരുന്നു.

ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. 2024 കലണ്ടർ വർഷത്തിൽ 14.92 ശരാശരിയിൽ 71 വിക്കറ്റുകളാണ്‌ ബുംറ നേടിയത്. ഈ നേട്ടമാണ് താരത്തെ ലോക ടെസ്റ്റ് ക്രിക്കറ്റിൻ്റെ നെറുകയിൽ എത്തിച്ചത്.

ഐസിസി ടെസ്റ്റ് റാങ്കിംഗിങ്ങൾ ബോളർമാരുടെ പട്ടികയിലും ബുംറ ഇപ്പോൾ ഒന്നാമതാണ്. ഫൈനൽ റൗണ്ടിലുണ്ടായിരുന്ന ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ട്, ഹാരി ബ്രൂക്ക്, ശ്രീലങ്കൻ ബാറ്റർ കമിന്ദു മെൻഡിസ് എന്നിവരെ മറികടന്നാണ് ബുംറ അവാർഡ് സ്വന്തമാക്കിയത്.

ഇന്ത്യയിൽനിന്ന് ഒരു പേസ് ബൗളർ ഈ ബഹുമതിക്ക് അർഹനാകുന്നത് ചരിത്രത്തില്‍ ആദ്യമായാണ് . 2024 ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ഇലവനിലും ബുംറ ഇടം പിടിച്ചിരുന്നു. ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്സ്വാൾ, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരാണ് 2024 ഐസിസി സ്ക്വാഡിൽ ഇടം നേടിയ മറ്റുള്ള ഇന്ത്യൻ താരങ്ങൾ. എറ്റവും മികച്ച ഐസിസി ടി 20 ക്രിക്കറ്റർ ആയി ഇന്ത്യൻ താരം അർഷ്ദീപ് സിംഗിനെയും ഐസിസി വിമൻസ് ഏകദിന ക്രിക്കറ്ററായി സ്‌മൃതി മന്ദാനയെയും തിരഞ്ഞെടുത്തു.

പുരുഷ വിഭാഗത്തില്‍ അഫ്ഗാൻ ഓൾ റൗണ്ടർ അസ്മത്തുള്ള ഒമർസായിയാണ് മികച്ച ഏകദിന താരം. ഐസിസിയുടെ മികച്ച വനിതാ താരത്തിൻ്റെ പുരസ്കാരം നേടിയ സ്മൃതി മന്ദാന 2024 ൽ കളിച്ച 13 ഏകദിനങ്ങളിൽ നാലു സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും അടക്കം 747 റൺസാണ് സ്വന്തമാക്കിയത്.

ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. ഇതോടെ ന്യൂസിലൻഡിന്റെ സൂസി ബേറ്റ്‌സിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും ഇന്ത്യൻ താരം സ്വന്തമാക്കി. 2018ലാണ് ഇതിന് മുമ്പ് മന്ദാന പുരസ്ക്കാരം നേടിയത്.

2024ൽ 18 മത്സരങ്ങളിൽ 36 വിക്കറ്റ് വീഴ്ത്തിയതാണ് ഇന്ത്യ പേസർ അർഷ്ദീപിന് മികച്ച ട്വന്റി20 താരത്തിനുള്ള പുരസ്ക്കാരം നേടിക്കൊടുത്തത്. ട്വൻ്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിലും താരം അംഗമായിരുന്നു. കഴിഞ്ഞ വർഷത്തെ ഐസിസി ട്വന്റി20 ടീമിലും അർഷ്ദീപ് ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വർഷം കളിച്ച 14 ഏകദിനങ്ങളിൽ 417 റൺസടിച്ച അഫ്ഗാൻ താരം ഒമർസായി 17 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഇതാണ് താരത്തെ ഏകദിന പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ ബൗളർമാർക്ക് അദ്ദേഹം ഒരു കഠിനമായ പാഠം നൽകി. മത്സരത്തിൻ്റെ തുടക്കം മുതൽ മാർഷ് ആക്രമണാത്മക സമീപനം...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...