...
Home Entertainments ഓസ്കാർ വേദിയെ ഞെട്ടിച്ച ജോൺ സീന

ഓസ്കാർ വേദിയെ ഞെട്ടിച്ച ജോൺ സീന

ഈ വർഷത്തെ മികച്ച വസ്ത്രലങ്കാരത്തിനുള്ള പുരസ്ക്കാരം സമ്മാനിക്കാൻ ജോൺ സീനയെ വേദിയിലോട്ട് ക്ഷണിച്ച നിമിഷം ആണ് വേദിയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് 99% നഗ്നൻ ആയി സീന വേദിയിലേക്ക് കയറി വന്നത്.

431

96 ആമത് അക്കാദമി അവാർഡ് പ്രഖ്യാപനം അവസാനിക്കുമ്പോൾ ലോക സിനിമയിൽ പ്രേക്ഷകരുടെ ഇഷ്ട്ട സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ ഉൾപ്പെടെ തന്റെ പുതിയ സിനിമയായ ഓപ്പൺഹെയമർ ലൂടെ നേടിയത് 7 ഓസ്കാർ അവാർഡുകൾ. മികച്ച നടൻ, സഹനടൻ, സംവിധായകൻ, സിനിമ, ഒറിജിനൽ സ്കോർ, ക്യാമറ, എഡിറ്റിംഗ് എന്നീ അവാർഡുകൾ നേടി നോളനും ഓപ്പൻഹേയ്മറും തിളങ്ങിയ വേദിയിൽ ഒരൽപ്പം കുപ്രസിദ്ധ തിളക്കം കൂടിയത് ജോൺ സീനയുടെ വരവോടെ ആയിരുന്നു.

ഈ വർഷത്തെ മികച്ച വസ്ത്രലങ്കാരത്തിനുള്ള പുരസ്ക്കാരം സമ്മാനിക്കാൻ ജോൺ സീനയെ വേദിയിലോട്ട് ക്ഷണിച്ച നിമിഷം ആണ് വേദിയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് 99% നഗ്നൻ ആയി സീന വേദിയിലേക്ക് കയറി വന്നത്. വസ്ത്രലങ്കാരത്തിനു സിനിമയിൽ ഉള്ള പ്രാധാന്യം മനസിലാക്കാൻ വേണ്ടി ആയിരുന്നു തന്റെ ഈ പ്രകടനം എന്നതായിരുന്നു ജോൺ സീനയുടെ പക്ഷം.

1974 ൽ 46 – ) മത് അക്കാദമി അവാർഡ് ചടങ്ങിൽ അവതാരകൻ ആയ ഡേവിഡ് നിവേൺ എലിസബത് ടൈലറെ അവതരിപ്പിച്ച ചടങ്ങിൽ ആണ് സമാനമായ മറ്റൊരു സംഭവം അരങ്ങേറിയത്. ആ സമയത്ത് നഗ്നനായ ഒരു മനുഷ്യൻ സ്റ്റേജിലേക്ക് ഓടി കയറുകയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. പ്രസ്തുത സംഭവത്തിന്റെ അൻപതാം വാർഷികം എന്നാണ് അവതാരകൻ ആയ ജിമ്മി കിമ്മൽ ജോൺ സീനയുടെ ഈ പ്രകടനത്തെ വിശേഷിപ്പിച്ചത്.

പിന്നീട് ഓസ്കാർ വേദിയിൽ നടന്നത് തികച്ചും നാടകീയമായ സംഭവ വികാശങ്ങൾ ആയിരുന്നു. മുൻ WWE താരം കൂടിയായ ജോൺ സീനയും കിമ്മലും തമ്മിലുള്ള സംഭാഷണവും ചർച്ചയും തർക്കവും സംവാദവും കൊണ്ട് ഓസ്കാർ വേദി ചൂട് പിടിച്ചു. കിമ്മലിന്റെ വിമര്ശനങ്ങൾക്ക് ഒക്കെ സീനയുടെ മറുപടികൾ സദസ്സ് ഒന്നാകെ ചിരിയും കയ്യടിയും പടർത്താൻ കാരണമാക്കി എന്നത് മറ്റൊരു കാര്യം.

എന്ത് തന്നെ ആയാലും അമേരിക്കൻ നടനും പ്രൊഫഷണൽ ഗുസ്തിക്കാരനും ആയ ജോൺ സീനയുടെ വേദിയിലേക്കുള്ള പ്രവേശം തന്നെയായിരുന്നു സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഈ ഓസ്കാർ വേദിയെ ആഘോഷിച്ചത്. ഡോൾബി തിയേറ്ററിലെ പ്രേക്ഷകരെയും ലോകമെമ്പാടുമുള്ള ജനങ്ങളെയും ഞെട്ടിച്ച സീനയുടെ പേരിൽ 2024 ലെ 96 -) മത് അക്കാദമി അവാർഡ് രേഖപ്പെടുത്തുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.