...
Home News Kerala മാധ്യമപ്രവർത്തനം വിശുദ്ധമായ ഒരു തൊഴിലല്ല

മാധ്യമപ്രവർത്തനം വിശുദ്ധമായ ഒരു തൊഴിലല്ല

ഒരു മാധ്യമപ്രവർത്തകൻ അയാളുടെ സ്ഥാപനം വഴി നിങ്ങൾക്കെതിരെ വ്യാജമായ വാർത്ത നൽകിയാൽ നിങ്ങൾക്ക് നിയമപരമായി അയാളെ ഒന്നും ചെയ്യാൻ കഴിയില്ല. അതിനുള്ള നിയമം ഇന്ത്യയിൽ ഇല്ല. ആകെ പറ്റുന്നത് ആ വാർത്ത കൊണ്ട് ഉണ്ടായ മാനനഷ്ടത്തിന് കേസ് കൊടുക്കാം.

167

| രാംകുമാർ

ആർഷോയുടെ കേസുമായി ബന്ധപ്പെട്ട് :

1 ഒരു മാധ്യമപ്രവർത്തനം വിശുദ്ധമായ ഒരു തൊഴിലല്ല. മറ്റു എല്ലാ ജോലിയെയും പോലെ ശമ്പളത്തിന് വേണ്ടി എടുക്കുന്ന ഒരു പണിയാണ്. കൂടുതൽ ശമ്പളം കിട്ടിയാൽ എങ്ങോട്ടും പോകും. പിന്നെ ഉള്ള privilege അവർക്ക് ജനങ്ങളെ influence ചെയ്യാനുള്ള കഴിവുണ്ട് എന്നത് കൊണ്ട് അധികാരമുള്ളവർ ഇവരെ പ്രീണിപ്പിച്ചു നിർത്തും എന്നത് മാത്രമാണ്.

2 ഒരു മാധ്യമപ്രവർത്തകൻ അയാളുടെ സ്ഥാപനം വഴി നിങ്ങൾക്കെതിരെ വ്യാജമായ വാർത്ത നൽകിയാൽ നിങ്ങൾക്ക് നിയമപരമായി അയാളെ ഒന്നും ചെയ്യാൻ കഴിയില്ല. അതിനുള്ള നിയമം ഇന്ത്യയിൽ ഇല്ല. ആകെ പറ്റുന്നത് ആ വാർത്ത കൊണ്ട് ഉണ്ടായ മാനനഷ്ടത്തിന് കേസ് കൊടുക്കാം. അത് വിധിയാകാൻ 25 കൊല്ലം പിടിക്കും. അത്രയും കാലം വ്യാജവാർത്ത നിലനിൽക്കും.

3 ഒരു രീതിയിൽ ഉള്ള തെളിവുകളും ഇല്ലാതെയാണ് കേരളത്തിലെ, ഇന്ത്യയിലെ മാധ്യമപ്രവർത്തകർ വാർത്ത നൽകുന്നത്. sensationalism, viewership, പരസ്യം ഇതൊക്കെയാണ് മാനദണ്ഡം. അത് കൊണ്ടുവരുന്നവർ ആണ് ഹീറോ. അത് കൊണ്ടു തന്നെ ഇരയായവർ കേസുമായി മുന്നോട്ടു വന്നാൽ ഈ “വ്യവസായം” തന്നെ തകരും. പലരെയും ഇപ്പോൾ ഒരുമിച്ചു രംഗത്തിറക്കാൻ പ്രേരിപ്പിക്കുന്നത് ഈ വ്യസായത്തെ സംരക്ഷിക്കാൻ വേണ്ടിയാണ്.

4 മാധ്യമപ്രവർത്തകന് അവർ പറയുന്നപോലെ ഒരു privilege ഇല്ല. മാധ്യമസ്വാതന്ത്ര്യം എന്ന ഒന്ന് ഇന്ത്യൻ നിയമങ്ങളിലോ ഭരണഘടനയിലോ ഇല്ല. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് എന്നൊക്കെ പറയുന്നത് സവർക്കർ അയാളെ തന്നെ വീർ സവർക്കർ എന്ന് വിളിച്ചത് പോലത്തെ പരിപാടി മാത്രമാണ്.

4 ആർഷോയുമായി ബന്ധപ്പെട്ട വാർത്തയിൽ തെറ്റാണ് എന്ന് തെളിഞ്ഞിട്ടും “പരീക്ഷ എഴുതാതെ influence ഉപയോഗിച്ച് ജയിച്ചു” എന്ന വാർത്തക്ക് ഇതുവരെ എന്തേലും ഒരു മാധ്യമ സ്ഥാപനമോ മാധ്യമപ്രവർത്തകനോ മാപ്പ് അല്ലെങ്കിൽ KSU ക്കാർ ഞങ്ങളെ അബദ്ധത്തിൽ ചാടിച്ചു എന്ന് പറഞ്ഞോ? ഇല്ല.

5 പച്ചക്കള്ളം ആണ് എന്ന് അറിഞ്ഞിട്ടും അത് സത്യമെന്ന രൂപത്തിൽ കാർഡുകൾ ഡിസൈൻ ചെയ്തു വാർത്തക്കൊപ്പം പ്രചരിപ്പിച്ചവർ ഇപ്പൊ അതിനെതിരെ ആ ചെറുപ്പക്കാരൻ കേസ് കൊടുത്തപ്പോൾ കൂട്ടക്കരച്ചിൽ ആണ്. അവരോടു ചോദിക്കാനുള്ളത് “ഉളുപ്പുണ്ടോ” എന്ന് മാത്രമാണ്.

6 ആദ്യം നിങ്ങൾ ചെയ്ത തെറ്റ് തിരുത്തിയിട്ട് വാ എന്നിട്ട് സംസാരിക്ക്. Atleast കേൾക്കാൻ എങ്കിലും ഒരു സുഖമുണ്ടാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.