...
Home News Kerala ശശികലയുടെ മൂളലിന്റെ രാഷ്ട്രീയം പോലും വർഗീയതയുടെ വിഷം നിറഞ്ഞതാണ്

ശശികലയുടെ മൂളലിന്റെ രാഷ്ട്രീയം പോലും വർഗീയതയുടെ വിഷം നിറഞ്ഞതാണ്

മൗനമാണ് ഫാസിസത്തിന്റെ പണി പ്രയാസരഹിതമാക്കി കൊടുക്കുന്നത് . ഈ നിർണ്ണായക രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

258

| ശ്രീജ നെയ്യാറ്റിൻകര

“ഭാരതത്തിനകത്ത് ഒരു ശത്രുരാജ്യം എന്ന നിലയ്ക്കത് മാറിപ്പോയാൽ പോലും അത്ഭുതപ്പെടാനില്ല “:… മർക്കസ് നോളജ് സിറ്റിയെ കുറിച്ച് കേരളത്തിന്റെ മൂർഖൻ പാമ്പ് ശശികലയുടെ പ്രതികരണമാണിത് . ഇന്നലെ കോഴിക്കോട് പത്രസമ്മേളനം വിളിച്ചാണ് ആ ഹിന്ദുത്വ ഭീകരവാദി ഇത് പറഞ്ഞത് .

ഈ വാക്കുകളിൽ ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ അപകടം മനസിലാക്കി കൊണ്ടാണ് മർകസ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്നലെ അഭിപ്രായം പറഞ്ഞത് . ഇന്ത്യയിൽ ഒരു മുസ്ലീം സ്ഥാപനം എങ്ങനെയാണ് ശശികല പറയും പോലെ ഒരു ശത്രു രാജ്യമായി മാറുന്നത്. അങ്ങനെ ഒരു ഹിന്ദുത്വ ഭീകര സംഘടനയുടെ സംസ്ഥാന അധ്യക്ഷ പറയുമ്പോൾ എ പി അബൂബക്കർ മുസ്‌ലിയാരുടെ മുൻ രാഷ്ട്രീയ നിലപാടുകൾ എടുത്ത് വച്ച് ഓഡിറ്റ് ചെയ്തുകൊണ്ട് ഹിന്ദുത്വയുടെ അജണ്ടയ്ക്ക് നേരെ കണ്ണടയ്ക്കണോ ….?
എനിക്കതിന് കഴിയില്ല.

മൗനമാണ് ഫാസിസത്തിന്റെ പണി പ്രയാസരഹിതമാക്കി കൊടുക്കുന്നത് . ഈ നിർണ്ണായക രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേകിച്ചും. മർകസ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നമുക്ക് മുന്നിലുണ്ട് നോളജ് സിറ്റി നിൽക്കുന്ന ഭൂമി തരം മാറ്റിയ തോട്ടം ഭൂമിയാണെന്നും പരിസ്ഥിതിലോല പ്രദേശമാണെന്നു ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. അതൊക്കെ വേറെ വിഷയമാണ് അതിനെയൊക്കെ നിയമപരമായി നേരിടണം .

എന്നാൽ ഒരു മുസ്ലീം സ്ഥാപനത്തെ വർഗീയവൽക്കരിച്ചും ആ സ്ഥാപനം നാളെ ശത്രുരാജ്യമായി മാറും എന്ന മുസ്ലീം ഭീതി സൃഷ്ടിച്ചും ഹിന്ദുത്വ തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചാൽ അത് അനുവദിച്ചു കൊടുക്കാൻ കഴിയില്ല അതിന്റെ നേരെ കണ്ണടയ്ക്കാൻ കഴിയില്ല. അതിന് വാങ്ങിയ വെള്ളം ശശികല അങ്ങ് കയ്യിൽ വച്ചേക്കൂ എന്ന് തന്നെ പറയും. ഹിന്ദുത്വ പൊതുബോധത്തിന് മുന്നിൽ മുസ്ലീം വിരുദ്ധത ആളിക്കത്തിച്ച് ഹിന്ദുവിനെ ഉണർത്താൻ നടക്കുന്ന ശശികലയുടെ മൂളലിന്റെ രാഷ്ട്രീയം പോലും വർഗീയതയുടെ വിഷം നിറഞ്ഞതാണ് . അതുകൊണ്ടുതന്നെ മർകസ് നോളജ് സിറ്റിയ്ക്കൊപ്പം നിൽക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

ശശികല ചീറ്റുന്ന വിഷം തലച്ചോറിനെ ബാധിച്ച ഒരു ജനവിഭാഗമുണ്ടീ കേരളത്തിൽ അവരുടെ എണ്ണം വർദ്ധിപ്പിക്കാൻ ശശികല ഉപയോഗിക്കുന്ന ആയുധമാണ് ‘ഭാരതത്തിനകത്ത് ഒരു ശത്രുരാജ്യം ‘എന്ന വാചകം ഹിന്ദുത്വ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന സകലതും ആ ഒരൊറ്റ വാചകത്തിലുണ്ട് , അത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് മർകസ് നോളജ് സിറ്റിയ്ക്ക് ഐക്യദാർഢ്യം പറഞ്ഞതും .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.