കപിൽ സിബലിന് കൈയടിച്ചവരേ അന്ന് നിങ്ങൾക്ക് അറിയില്ലായിരുന്നോ ആ അഭിഭാഷകൻ്റെ രാഷ്ട്രീയ പാരമ്പര്യം

പോകേണ്ടവർ ഒക്കെ പോയ്ക്കോട്ടെ എന്ന ചിന്താഗതിയും തീരുമാനവും ഇനിയും നേത്യത്വവും നേതാക്കളും പ്രസ്ഥാനവും കാര്യമറിയാത്ത പ്രവർത്തകരും തുടർന്നാൽ നഷ്ട്ടം പ്രസ്ഥാനത്തിന് തന്നെയാണ്

| മണി പടട്ടിൽ

കപിൽ സിബൽ പാർട്ടി വിട്ട തീരുമാമാനം വന്നതിന് ശേഷം കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ തന്നെ രണ്ട് അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയവഴി കപിൽ സിബലിനെ കുറിച്ച് പറയുന്നത്. വിയോജിപ്പുള്ളവർ ആര് പോയാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പോകേണ്ടവർ ഒക്കെ പോകട്ടെയെന്നും പറഞ്ഞ് തുടങ്ങി കപിൽ സിബൽ പാർട്ടി പ്രവർത്തനങ്ങളുടെ താഴെ അടിതട്ടിൽ പ്രവർത്തിച്ച് പാർട്ടിയുടെ നേതൃത്വനിരയിലേക്ക് കടന്നുവന്നു നേതാവായ ആളാണോയെന്ന് വരെ പലരും സിബലിനെ ആക്രമിച്ച് ചോദിക്കുന്നവർ ഒരു കൂട്ടം.

യോജിക്കുന്നവർ ആകട്ടെ സിബലിനെ ഉൾകൊണ്ടും പറയുന്ന കാര്യങ്ങളിൽ പരസ്പര വിട്ടുവീഴ്ച്ച ചെയ്തും പരിഗണിച്ചും സിബലിനെ പോലെയുള്ള നേതാക്കളെ പ്രസ്ഥാനത്തിനോടൊപ്പം നിർത്താൻ നേത്യത്വം ശ്രമിക്കണമായിരുന്നു എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം പ്രവർത്തകർ.

എന്നാൽ കപിൽ സിബലിൻ്റെ രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തനവും ചോദിക്കുന്നവരോട് ചില സത്യങ്ങൾ പറയാതിരുന്നാൽ കപിൽ സിബൽ മാത്രമാണ് കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങളിൽ താഴെ അടിതട്ട് മുതൽ സംഘടനാ പ്രവർത്തനം നടത്താതെയും പ്രവർത്തിക്കാതെയും ദേശീയ രാഷ്ട്രീയ നേത്യത്വത്തിലേക്ക് കടന്നു വന്നതെന്ന തോന്നലുണ്ടാകും.

മറ്റു പല മേഖലകളിലും പ്രവർത്തിക്കുമ്പോൾ പ്രവർത്തിച്ച മേഖലകളിൽ കഴിവ് തെളിയിക്കുന്ന വ്യക്ത്വിത്വങ്ങളെ ജനങ്ങൾ ഇഷ്ട്ടപ്പെടുന്നത് സ്വാഭാവികമാണ്. അങ്ങനെയുള്ള നിരവധി വ്യക്ത്വിത്വങ്ങളെ പാർട്ടിയുടെ മുഖ്യധാരയിലേക്കും രാജ്യത്തിൻ്റെ ഭരണം നിയന്ത്രിക്കുന്നതിലേക്കും പ്രസ്ഥാനം കൈ പിടിച്ചുയർത്തിയ നിരവധി നേതാക്കാളിൽ ഒരു നേതാവാണ് ഡോ: മൻമോഹൻ സിംങ് .

ഇന്ന് കപിൽ സിബലിൻ്റെ രാഷ്‌ട്രീയ പാരമ്പര്യവും പ്രവർത്തനവും നോക്കി പുച്ഛിക്കുന്നവരോടും പരിഹസിക്കുന്നവരോടും തിരിച്ചു ചോദിക്കാനുണ്ട്. അർദ്ധരാത്രി സുപ്രീം കോടതി തുറപ്പിച്ച് രാജ്യത്തിൻ്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും പ്രസ്ഥാനത്തിൻ്റെ അഭിമാനം സംരക്ഷിക്കാനും ഈ നേതാവ് നടത്തിയ പോരാട്ടത്തിൻ്റെ വിജയം ആഘോഷിച്ചവരും പൗരത്വ ഭേദഗതി ബില്ലിന് എതിരായി രാജ്യം ഭരിക്കുന്ന ഭരണകൂടത്തിൻ്റെ മുഖത്ത് നോക്കി മതേത്വത്തിന് വേണ്ടി സിംഹ ഗർജ്ജനം നടത്തിയ കപിൽ സിബലിൻ്റെ ഫോട്ടോ സിബലിന് കൈയടിച്ചവരേ അന്ന് നിങ്ങൾക്ക് അറിയില്ലായിരുന്നോ കപിൽ സിബൽ എന്ന അഭിഭാഷകൻ്റെ രാഷ്ട്രീയ പാരമ്പര്യം .

ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കപിൽ സിബലിനെ പോലെയുള്ള ഒരു നേതാവ് ഈ വരുന്ന കാലയളവിലും രാജ്യസഭയിൽ ഉണ്ടാകണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്. അതും കോൺഗ്രസ്സുകാരനായി. ആഗ്രഹിച്ചത് എല്ലാം നടന്നില്ലെങ്കിൽ പോലും കപിൽ സിബലിനെ പോലെയുള്ള ഒരു നേതാവ് മറ്റൊരു മതേതര പാർട്ടിയുടെ പക്ഷത്ത് നിന്ന് രാജ്യസഭയിൽ എത്തുന്നതിൽ ഏതൊരു മതേതര വിശ്വാസിക്കും അഭിമാനിക്കാം

കപിൽ സിബൽ ആശയപരമായും രാഷ്ട്രീയപരമായും എന്താണോ കോൺഗ്രസ്സ് നേതൃത്വത്തോട് എഴുതി പറഞ്ഞ കാര്യങ്ങൾ എന്തെല്ലാമാണോയെന്ന് ആർക്കും അറിയില്ല . എന്ത് തന്നെയാലും ഇത്തരം നേതാക്കളെയും കൂടി ഉൾകൊണ്ട് വേണം കോൺഗ്രസ്സ് നേത്യത്വവും നേതാക്കളും ഒരു തീരുമാനമെടുക്കാൻ ..
പോകേണ്ടവർ ഒക്കെ പോയ്ക്കോട്ടെ എന്ന ചിന്താഗതിയും തീരുമാനവും ഇനിയും നേത്യത്വവും നേതാക്കളും പ്രസ്ഥാനവും കാര്യമറിയാത്ത പ്രവർത്തകരും തുടർന്നാൽ നഷ്ട്ടം പ്രസ്ഥാനത്തിന് തന്നെയാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...