...
Home Entertainments കീര്‍ത്തി സുരേഷ് ആദ്യമായി ബോളിവുഡില്‍; ‘ബേബി ജോൺ’ ടീസര്‍ പുറത്തുവിട്ടു

കീര്‍ത്തി സുരേഷ് ആദ്യമായി ബോളിവുഡില്‍; ‘ബേബി ജോൺ’ ടീസര്‍ പുറത്തുവിട്ടു

ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്.

371

ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുകയാണ്. ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിന്റെ ടീസര്‍ പുറത്തുവിട്ടതാണ് സിനിമാ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ബേബി ജോണിന്റെ സംവിധാനം കലീസാണ്. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. വിജയ്‍യുടെ വിജയ ചിത്രം ഇനി ബോളിവുഡിലേക്കും എത്തുമ്പോള്‍ പ്രതീക്ഷകളിലാണ്. അറ്റ്‍ലി ആണ് തെരി സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്.

കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നതാണ് രഘുതാത്ത. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയുണ്ട്.

തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്‍ര്‍ രമേഷായിരുന്നു.

ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു.ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.