...
Home News National ആം ആദ്മി സർക്കാരിനെ തകർക്കാൻ ബിജെപി; കെജ്രിവാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു

ആം ആദ്മി സർക്കാരിനെ തകർക്കാൻ ബിജെപി; കെജ്രിവാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ 11ന് തന്റെ വസതിയിൽ എല്ലാ എഎപി എംഎൽഎമാരുടെയും യോഗവും വിളിച്ചിട്ടുണ്ട്

140

ആം ആദ്മി പാർട്ടിയെ (എഎപി) തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെ അരവിന്ദ് കെജ്രിവാൾ സർക്കാർ വെള്ളിയാഴ്ച ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു.

എഎപി നേതാക്കൾക്കെതിരായ ഇഡി, സിബിഐ റെയ്ഡുകൾ, ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ തുടങ്ങിയ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ 11ന് തന്റെ വസതിയിൽ എല്ലാ എഎപി എംഎൽഎമാരുടെയും യോഗവും വിളിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.