ശ്രീലങ്കൻ അനുഭവങ്ങളിൽ നിന്നും ജാഗ്രത പുലർത്തേണ്ട കേരളം

2023 മാര്‍ച്ച് അവസാനിക്കുമ്പോള്‍ കേരളത്തിന്റെ മൊത്തം കടബാധ്യത 3,78,476 കോടി രൂപയായിരിക്കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്.

| പ്രൊഫ ജി ബാലചന്ദ്രൻ

ഭാരതത്തിന് ശ്രീലങ്കയുമായുള്ള ആത്മബന്ധത്തിന് ഇതിഹാസ കാലങ്ങളോളം പഴക്കമുണ്ട്. ലങ്കാധിപതിയായ രാവണനെ തോൽപ്പിച്ച് സീതയെ വീണ്ടെടുക്കാൻ സേതുബന്ധനം നടത്തിയ രാമായണ കഥ നമ്മുടെ സ്മൃതിപഥത്തിലുണ്ട്. സീതയുടെ പ്രതിഷേധത്തിൻ്റെ ചുടുകണ്ണീർ വീണ അശോകവനികയിലെ സീതാ അമ്മൻ ക്ഷേത്രം കാണാൻ ഒരിക്കൽ എനിക്കും ഭാഗ്യം ലഭിച്ചിരുന്നു. തമിഴ് ഈഴം നേതാവ് പുലി പ്രഭാകരൻ്റെ ഭീകരവാഴ്ചയും അക്രമവും നേരത്തെ ശ്രീലങ്കയെ കശക്കിയെറിഞ്ഞതാണ്.

ശ്രീലങ്കയെ സഹായിക്കാൻ ശ്രമിച്ച രാജീവ് ഗാന്ധിയെ മനുഷ്യ ബോംബ് ഉപയോഗിച്ച്‌ LTTE ഭീകരർ വധിച്ച സംഭവം നമുക്ക് മറക്കാൻ കഴിയുന്നതല്ല. ശ്രീലങ്കയെ പറ്റി ഓർക്കുമ്പോഴെല്ലാം മനസ്സിൽ ഓടിയെത്തുക വയലാർ അവാർഡ് നേടിയ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ്റെ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” എന്ന നോവലാണ്. “ഇനി കണ്ണീരില്ല സഹോദരി ” എന്ന തലവാചകത്തോടെ ഒരു മനുഷ്യാവകാശ പ്രവർത്തകയ്ക്ക് സമർപ്പിക്കപ്പെട്ട നോവൽ, എൽ.ടി.ടി.ഇയുടെ തേർവാഴ്ച അനാവരണം ചെയ്യുന്നതാണ്. ലോകത്തിൻ്റെ കണ്ണീർ എന്താണ് ഇനിയും ഉണങ്ങാത്തത്. കേൾക്കുന്ന വാർത്തകളും കാണുന്ന ചിത്രങ്ങളും മനസ്സിനെ അസ്വസ്ഥമാക്കുന്നു.

“ശ്രീലങ്കയിൽ കലാപത്തെ തുടർന്ന് അടിയന്തിരാവസ്ഥ ഏർപ്പെടുത്തിക്കഴിഞ്ഞു; അതിനിടെ ഉക്രൈൻ റഷ്യക്കു നേരെ ആക്രണം നടത്തിയതായും വാർത്ത വരുന്നു. പാക്കിസ്ഥാനിൽ ഭരണമാറ്റത്തിൻ്റെ പിടിവലി നടക്കുകയാണ്. ലോകത്താകമാനം ഭീതിജനകമായ അന്തരീക്ഷം. നമുക്ക് വേണ്ടത് ശാന്തതയുടെ ലോകമാണ്.

ശ്രീലങ്കയിലെ കാര്യങ്ങൾ എടുത്താൽ വിനോദ സഞ്ചാരം, പ്രവാസികൾ അയക്കുന്ന പണം, റബ്ബർ, തേയില കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശ നാണ്യം എന്നിവയാണ് അവരുടെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ഇന്ന് ശ്രീലങ്ക വിദേശനാണയ പ്രതിസന്ധി നേരിടുന്നു.. കടലുകൊണ്ട് അനുഗ്രഹീതമായ ആ ദ്വീപിൽ നിന്ന് ജനങ്ങൾ പട്ടിണി കൊണ്ട് പൊറുതിമുട്ടി പലായനം ചെയ്യുന്നു. പണിയില്ല, പണമില്ല, , കറണ്ടില്ല , പെട്രോളില്ല,’ പലവ്യഞ്ജനങ്ങളില്ല…ജനം വലയുകയാണ്.

സാമ്പത്തിക ഇടപാടുകൾ നടത്താനുള്ള വിദേശനാണയത്തിൻ്റെ കരുതൽ ശേഖരം ഇല്ലാത്ത അവസ്ഥയിലാണ് രാജ്യം: വാങ്ങിയ കടം തിരിച്ചടക്കാനോ വിദേശ വസ്തുക്കൾ ഇറക്കുമതി ചെയ്യാനോ കഴിയാത്ത സ്ഥിതി വിശേഷം. ഇരയിട്ട് മീൻ പിടിക്കുന്നത് പോലെ ചൈന ശ്രീലങ്കയിൽ വികസനസംരംഭങ്ങൾക്ക് പണം കൊടുത്ത് ആ രാജ്യത്തെ കടക്കെണിയിലാക്കിയിട്ടുണ്ട്.

ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചത് രാജപക്സെയുടെ ധൂർത്തും, ആസൂത്രണമില്ലായ്മയുമാണ്. . 2019 ലെ തിരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി വാരിക്കോരി നികുതിഇളവ് പ്രഖ്യാപിച്ചത് സ്ഥിതിവഷളാക്കി . ടൂറിസം പ്രധാന വരുമാനമായ ലങ്കയ്ക്ക് 2019 കലികാലമായിരുന്നു. ഭീകരാക്രമണത്തിന് പുറമെ കോവിഡു കൂടെയായപ്പോൾ വിനോദ സഞ്ചാര വരുമാനം നിലച്ചു. ജൈവ കൃഷിയുടെ അമിത പ്രോത്സാഹനം കാർഷിക ഉൽപ്പാദനത്തിൽ വൻ ഇടിവുണ്ടാക്കി. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ക്ഷാമത്തിലേക്ക് കാര്യങ്ങൾ നീങ്ങി. വിദേശ നിക്ഷേപകർ പിൻവലിയാൻ തുടങ്ങി. പ്രവാസി വരുമാനത്തിൽ കുറവുണ്ടായി. കയറ്റുമതിയും നിലച്ചു. തൽഫലമായി വിദേശനാണ്യ ശേഖരവും ഇടിഞ്ഞു.

ശ്രീലങ്കയുടെ പൊതു കടം ഇന്ന് ഏകദേശം 35 ബില്യൻ കോടി ഡോളറാണ്. പൊതു കടവും ധൂർത്തും, അമിതഭാരം ഉണ്ടാക്കുന്ന ജന വിരുദ്ധ പദ്ധതികളും സർക്കാരുകൾ പുനരാലോചിക്കണം എന്നു തന്നെയാണ് കൊളംബോയിൽ നിന്നുള്ള വാർത്തകൾ പറയുന്നത്.

കേരളവുമായി ഭൂപ്രകൃതിയിലും ജീവിത രീതിയിലും ജീവനോപാധികളിലും ശ്രീലങ്കയ്ക്ക് ഏറെ സാദൃശ്യമുണ്ട്. വിസ്തൃതി കേരളത്തിൻ്റെ ഇരട്ടിയോളവും (65610 ച.കി) ജനസംഖ്യ കേരളത്തിൻ്റെ (21575842 ) പകുതിയോളവും മാത്രം. കേരളത്തെ ശ്രീലങ്കൻ പ്രതിസന്ധിയുമായി താരതമ്യം ചെയ്യുന്നത് യുക്തിസഹമല്ല. എന്നാലും നമ്മൾ ജാഗ്രത പുലർത്തേണ്ടതാണ്. ടൂറിസവും മനുഷ്യവിഭവ ശേഷിയും തിരിച്ചടി നേരിട്ടാൽ കേരളത്തിൻ്റെ ഭാവിയും അവതാളത്തിലാകും.

2023 മാര്‍ച്ച് അവസാനിക്കുമ്പോള്‍ കേരളത്തിന്റെ മൊത്തം കടബാധ്യത 3,78,476 കോടി രൂപയായിരിക്കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. അതിനു പുറമെ കെ-റെയിൽ പോലെയുള്ള പദ്ധതികളുടെ പ്രസക്തിയും കണ്ടറിയേണ്ടതാണ്. നമ്മൾ ഈ പാഠം മനസ്സിലാക്കി ജാഗ്രത പാലിക്കണം

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...